കേരളത്തിലെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രില്‍ മാസത്തോടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് നിയമസഭയെ അറിയിച്ചു.
കേരളത്തിലെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഏപ്രില്‍ മാസത്തോടുകൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് നിയമസഭയെ അറിയിച്ചു. ഗ്രാമസഭകളും തദ്ദേശസ്വയംഭരണ സ്ഥാപന സമിതികളും പട്ടികയില്‍ ഒഴിവാക്കാനും ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. ലഭിച്ച പട്ടികയില്‍ ഒഴിവാക്കിയവരുടെ എണ്ണം കുറവായതിനാല്‍, പ്രദേശങ്ങളില്‍ നേരിട്ട് വകുപ്പുതലത്തില്‍ സന്ദര്‍ശനം നടത്തി അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരെ ഉള്‍പ്പെടുത്താനും നടപടി സ്വീകരിക്കും. അര്‍ഹതയുള്ള ഒരാള്‍പോലും ഒഴിവാക്കപ്പെടാതെ കുറ്റമറ്റ അന്തിമപട്ടികയാകും പ്രസിദ്ധീകരിക്കുകയെന്ന് ബി സത്യന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തതിനു ശേഷവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം പുനഃപ്പരിശോധിക്കും. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി റേഷന്‍കടകള്‍വഴി വിതരണം ചെയ്ത പ്രീപോപുലേറ്റഡ് ഫോമിലൂടെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കരട് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. കരട് പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ വെരിഫിക്കേഷന് കമ്മിറ്റിക്കും ജില്ലാ കലക്ടര്‍ അധ്യക്ഷനായ അപ്പീല്‍ കമ്മിറ്റിക്കും മുമ്പാകെ പരാതി നല്കാന് അവസരം നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
