മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡ് പലിശ നിരക്ക് കൂട്ടുന്നത്. 2016 ഡിസംബറിലാണ് അവസാനമായി പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) പലിശനിരക്ക് വീണ്ടും ഉയര്‍ത്തി. 0.25 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് വരുത്തിയത്. ഇതോടെ ഫെഡറല്‍ ഫണ്ട്സ് റേറ്റ് എന്ന താക്കോല്നിരക്ക് 0.75 മുതല്‍ 1.0 ശതമാനം വരെ എന്നായി.

മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെഡ് പലിശ നിരക്ക് കൂട്ടുന്നത്. 2016 ഡിസംബറിലാണ് അവസാനമായി പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. പണപ്പെരുപ്പം, ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ കൂട്ടിയതെന്ന് ഫെഡ് റിസര്‍വ് സമിതി വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ട്രംപ് സര്‍ക്കാര്‍ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്കുകള്‍ കൂട്ടിയത്.
അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ഈ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. യുഎസ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്തിരിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും. നിരക്കുവര്‍ദ്ധനവോടെ ഡോളര്‍ ശക്തിപ്പെടുന്നത് മറ്റു കറണ്‍സികളുടെ മൂല്യമിടിയുന്നതിന് കാരണമാകും. ഇത് സ്വര്‍ണ്ണവിലയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications