ഒരു രൂപപോലും സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം
അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും തുടങ്ങി എല്ലാത്തിനും സര്‍വീസ് ചാര്‍ജ് ഈടാക്കി നിക്ഷേപകന്റെ കീശ കാലിയാക്കുന്ന ബാങ്ക് കൊള്ളകള്‍ക്ക് അറുതി വരുത്താനായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ്.
ഒരു രൂപപോലും സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം എന്നിങ്ങനെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്ന സേവനങ്ങളുമായാണ് ഇന്ത്യന്‍ പോസറ്റല്‍ സര്‍വ്വീസിന്റെ സേവിംഗ്സ് അക്കൗണ്ട് ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ് ഓഫിസുകളില്‍ എടിഎം കൗണ്ടറുകള്‍ ആരംഭിക്കുന്നത്.
പോസ്റ്റോഫീസ് അക്കൗണ്ട് എങ്ങനെ തുടങ്ങാം?
ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച് അടുത്തുള്ള പോസ്റ്റോഫീസില്‍ തന്നെ അക്കൗണ്ട് തുടങ്ങാവുന്നതാണ്. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് കൂടി വേണം. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്പത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്സ് ഫ്രീയും ലഭിക്കും.
അക്കൗണ്ട് തുടങ്ങാന്‍ വെറും 50 രൂപ മാത്രം
മറ്റ് ബാങ്കുകള്‍ 1000, 500 രൂപ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോാഴാണ് വെറും 50 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുറക്കാന്‍ കഴിയുന്നത്. ഇത് പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ വലിയൊരു പ്രത്യേകതയാണ്.
ചെക്ക് ബുക്ക് ആവശ്യമുള്ളവര്‍ ഇതിനായി 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം. അല്ലാത്തവര്‍ക്ക് 50 രൂപ മതിയാവും. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്നു വര്‍ഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് നടത്തണം.
പോസ്റ്റോഫീസ് അക്കൗണ്ട് എടിഎം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താം
അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം എടിഎം കാര്‍ഡിനുള്ള പ്രത്യേക അപേക്ഷ ഫോറവും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും. നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാല്‍ ഒരു ദിവസത്തിനകം എടിഎം കാര്‍ഡ് ലഭിക്കും. വീസ, റുപ്പേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫീസില്‍ നിന്നു ലഭിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്ക് പുറമെ ഏതു എടിഎമ്മിലും ഈ കാര്‍ഡ് സൗജന്യമായി ഉപയോഗിക്കാം.
എടിഎമ്മുകള്‍ കേരളത്തിലും പ്രവര്‍ത്തന സജ്ജമായി
രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എടിഎം പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇതിന്റെ സേവനം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ കേരളത്തിലെ 51 ഹെഡ് പോസ്റ്റ് ഓഫീസുകളിലും അഞ്ച് സബ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എടിഎം മെഷീന് സ്ഥാപിച്ചു കഴിയും.
ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
