ശതകോടീശ്വരന്മാരായ മലയാളികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് മേധാവിയായ യൂസഫ് അലിയാണ് ഒന്നാം സ്ഥാനത്ത്.
ആഗോള തലത്തിലെ ഏറ്റവും ഉയര്‍ന്ന പണക്കാരുടെ പട്ടികയില്‍ പോലും ഇന്ത്യാക്കാര്‍ പിന്നിലല്ല. ഇതിനും മുകളില്‍ നമുക്ക് അഭിമാനിക്കാവുന്ന വേറൊരു കാര്യമുണ്ട്. ഈ പ്രമുഖന്മാരില് പലരും മലയാളികളാണെന്നുള്ളതാണ് കേരളത്തിന്റെ പേര് ലോകമെമ്പാടും വീണ്ടും ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഫോബ്സ് മാഗസിന് പുറത്തുവിട്ട 2017ലെ സമ്പന്നരുടെ പട്ടികയില്‍ പത്ത് മലയാളികള്‍ ഇടംപിടിച്ചു. ആഗോള തലത്തിലുള്ള സമ്പന്നരുട പട്ടികയിലാണ് ഈ ശതകോടീശ്വരന്മാര് ഇടംനേടിയത്. ശതകോടീശ്വരന്മാരായ മലയാളികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് മേധാവിയായ യൂസഫ് അലിയാണ് ഒന്നാം സ്ഥാനത്ത്. 2016ലും ഈ പട്ടികയില്‍ യൂസഫ് അലി തന്നെയായിരുന്നു ഒന്നാമന്.
ആരൊക്കെയാണ് ആ കോടീശ്വര ഭീമന്മാര്!!!!നോക്കാം:-
യൂസഫ് അലി
കഴിഞ്ഞ ദിവസം ഫോബ്സ് മാഗസിന് പ്രഖ്യാപിച്ച മലയാളി ശതകോടീശ്വരന്മാരില് ഒന്നാമതത്തിയ കോടീശ്വരന് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യൂസഫ് അലിയാണ്. ആഗോള തലത്തില്‍ യൂസഫ് അലിക്ക് 367ാം സ്ഥാനമാണുള്ളത്. കോടീസ്വരന്മാരായ ഇന്ത്യാക്കാരുടെ പട്ടികയില്‍ 18-ാം സ്ഥാനവും. 450 കോടി ഡോളര്‍, അതായത് 30,600 കോടി രൂപയാണ് യൂസഫ് അലിയുടെ ആസ്തി. ലോകത്തെ തന്നെ മുന്‍നിര റീട്ടെയില്‍ സ്ഥാപനങ്ങളിലൊന്നാണ് ലുലു ഗ്രൂപ്പ്.
ഡോ.രവി പിള്ള
ഈ മാഗസിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആര് പി ഗ്രൂപ്പ് ചെയര്‍മാനായ ഡോ.രവി പിള്ളയാണ് ശതകോടീശ്വരന്മാരില് രണ്ടാമന്. ആഗോളാടിസ്ഥാനത്തില്‍ 544ാം സ്ഥാനത്താണ് ഇദ്ദേഹം. 350 കോടി ഡോളര്‍, അതായത് 23,800 കോടി രൂപയാണ് രവി പിള്ളയുടെ ആസ്തി. സൗദി അറേബ്യ ആസ്ഥാനമാക്കിയാണ് ആര്‍പി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.
സണ്ണി വര്‍ക്കി
ജെംസ് എഡ്യൂക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയാണ് മാഗസിന് പുറത്തിറക്കിയ പട്ടികയിലെ മൂന്നാമന്. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തന മികവും ഗുണമേന്മയുമാണ് ജെംസ് കാഴ്ച്ച വയ്ക്കുന്നത്. ഇദ്ദേഹത്തിന്റെ ആസ്തി 190 കോടി ഡോളര്‍(12,920 കോടി രൂപ)ആണ്.
നാലാം സ്ഥാനത്ത് മൂന്ന് പേര്
ജോയ് ആലുക്കാസ് ചെയര്‍മാനായ ജോയ് ആലൂക്ക, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്, ശോഭാ ഗ്രൂപ്പ് മേധാവി പിഎന്‍സി മേനോന് എന്നിവരാണ് ഫോബ്സിന്റെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. ഇവരുടെ ആസ്തി 10,880 രൂപയാണ്. അതായത്, 160 കോടി ഡോളര്‍.
ടിഎസ് കല്യാണരാമന്
ഫോബ്സിന്റെ കണക്ക് പ്രകാരം ശതകോടീശ്വരന്മാരായ മലയാളികളുടെ പട്ടികയില്‍ അഞ്ചാമന് കല്യാണ്‍ ജ്വല്ലേഴ്സ് മേധാവി ടിഎസ് കല്യാണരാമനാണ്. 140 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
മറ്റ് സ്ഥാനക്കാര്‍
വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഷംഷീര്‍ വയലില്‍ ആറാം സ്ഥാനത്തും(ആസ്തി-130 കോടി ഡോളര്‍, അതായത് 8,840 കോടി രൂപ), ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എസ്ഡി ഷിബുലാല്‍ ഏഴാം സ്ഥാനത്തും(ആസ്തി-110 കോടി ഡോളര്‍), അസ്തര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ.ആസാദ് മൂപ്പന് എട്ടാം സ്ഥാനത്തും(ആസ്തി-100കോടി ഡോളര്‍, അതായത്, 6800 കോടി രൂപ)ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
