മെയില്‍, എക്സ്പ്രസ് ട്രയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കാണ് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക.
മെയില്‍, എക്സ്പ്രസ് ട്രയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റെയില്‍വേയുടെ ശതാബ്ദി, രാജധാനി ട്രയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു. വികല്പ് എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നത്. വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഈ സൗകര്യം നിലവില്‍ വരും. മെയില്‍, എക്സ്പ്രസ് ട്രയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കാണ് അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക.
എന്താണ് വികല്‍പ്പ് പദ്ധതി?
വെയ്റ്റിംഗ് ലിസ്റ്റിലാണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇതിനുള്ള ഓപ്ഷന് തിരഞ്ഞെടുക്കാം. വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അതേ റൂട്ടില്‍ അടുത്തതായി വരുന്ന ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ടിക്കറ്റ് കണ്ഫേമാകും. ടിക്കറ്റ് വ്യത്യാസത്തിനനുസരിച്ച് കൂടുതല്‍ തുക ഈടാക്കുകയോ മടക്കി നല്‍കുകയോ ചെയ്യില്ല. വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് തൊട്ടടുത്ത അതേ റൂട്ടിലുള്ള സീറ്റൊഴിവുള്ള ട്രെയിനുകളെക്കുറിച്ചുള്ള വിവരം എസ്എംഎസ്സായി കിട്ടും. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് റൂട്ടുകളില്‍ നടത്തിയ പദ്ധതി വിജയമായതോടെയാണ് ഇത് രാജ്യത്തൊട്ടാകെ കൊണ്ടുവരുന്നത്.
ഏതൊക്കെ ട്രെയിനുകളില്‍ ലഭിക്കും?
രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ, തുടങ്ങിയ ട്രയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് വികല്‍പ്പ് നടപ്പിലാക്കുന്നത്. മാത്രമല്ല പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് അനുവദിക്കുന്ന സ്പെഷ്യല്‍ ട്രയിനുകളിലും ഈ സൗകര്യം ലഭ്യമാകും.
നിലവില്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് മാത്രം
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഈ സൗകര്യം നിലവില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കു. റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനാവശ്യമായ സോഫ്റ്റ് വേര് ലഭ്യമാക്കുന്നതോടെ ഭാവിയില്‍ ടിക്കറ്റ് കൗണ്ടറുകള്‍ വഴി ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സാധ്യമാകും.
മുതിര്‍ന്ന പൗരന്മാര്ക്ക് ആധാര്‍ നിര്‍ബന്ധമല്ല
ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് റെയില്‍വെ. എന്നാല്‍ മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം റെയില്‍വെ ആരംഭിച്ചതായും മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇവര്‍ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഇത് ആരംഭിച്ചിട്ടുണ്ട്. അപേക്ഷ നല്കുമ്പോള് ചെറിയ പിഴവുകള്‍ കാരണം യാത്രാ ഇളവ് നഷ്ടപ്പെടാതിരിക്കാനും അര്‍ഹതയില്ലാത്തവര്‍ ചൂഷണം ചെയ്യാതിരിക്കാനും സഹായകയാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
