പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാം.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ പൂര്‍ണ്ണമായും റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ തുടരാം.

ആധാറിനെതിരെ നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ വഴി ആനുകൂല്യം കിട്ടുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ 36 സേവനങ്ങള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്. പാചകവാതക സബ്സിഡിക്കും സ്കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. ഇതിലാണ് ഇളവ് നല്‍കിയത്. എന്നാല്‍ പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാം. ആധാര്‍ സംബന്ധിച്ച കേസുകള്‍ ഉടന്‍ തീര്‍ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ഈ കേസ് 7 അംഗങ്ങള്‍ അടങ്ങിയ ബെഞ്ച് കേള്‍ക്കുമെന്നും അറിയിച്ചു.
കൂടാതെ, സര്‍ക്കാരില്‍ നിന്നും ആനുകൂല്യം കിട്ടാത്ത ആദായ നികുതി പോലുള്ള മേഖലകളിലേക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ തടസമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചിലേക്ക് മാറ്റിയെങ്കിലും വേഗം തീര്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
