ഏപ്രില്‍ ആദ്യം മുതല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വില കൂട്ടുമെന്ന് വോള്‍വോയും അറിയിച്ചിരുന്നു. ഹോണ്ട കാറുകള്‍ക്കും 10,000 രൂപ വരെ വില വര്‍ദ്ധനവുണ്ടാകും.
വിവിധ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം തുകയില്‍ ഏപ്രില്‍ ഒന്നുമുതല്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും വില കൂടും. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കുള്ള കമ്മീഷന് തുക വര്‍ദ്ധിപ്പിക്കാന്‍ ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി) അനുമതി നല്‍കിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണം. ഇപ്പോഴത്തെ നിരക്കില്‍ അഞ്ചു ശതമാനം വരെ കൂടുതലോ കുറവോ വരുത്താനാണ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമീയം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ദ്ധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് മറ്റ് പ്രീമിയങ്ങളും വര്‍ദ്ധിപ്പിക്കുന്നത്.

കാറുകള്‍ക്കും വില കൂടും
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോഡ് അടുത്ത മാസം ആദ്യം മുതല്‍ കാറുകളുടെ വില കൂട്ടാന്‍ തീരുമാനിച്ചു. വിവിധ മോഡലുകള്‍ക്ക് രണ്ട് ശതമാനം വരെയായിരിക്കും വിലകൂട്ടുന്നത്. നിര്‍മ്മാണ ചിലവിലെ വര്‍ദ്ധനയാണ് കമ്പനി കാരണമായി പറയുന്നത്. 4.65 ലക്ഷം എക്സ് ഷോറൂം വിലയുള്ള ഫിഗോ മുതല്‍ 65 ലക്ഷം വരെ വിലയുള്ള കാറുകളാണ് ഫോഡ് രാജ്യത്ത് വിപണിയിലിറക്കുന്നത്. ഇവയ്ക്ക് ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വില വര്‍ദ്ധിക്കുമെന്നാണ് ഔദ്ദ്യോഗികമായിത്തന്നെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യം മുതല്‍ വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വില കൂട്ടുമെന്ന് വോള്‍വോയും അറിയിച്ചിരുന്നു. ഹോണ്ട കാറുകള്‍ക്കും 10,000 രൂപ വരെ വില വര്‍ദ്ധനവുണ്ടാകും. രണ്ട് ശതമാനം വരെ വില വര്‍ദ്ധനവാണ് ബിഎംഡബ്ല്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications