സ്പൈസ് ജെറ്റിന്റെ വാർഷികത്തോടനുബന്ധിച്ച് 12 രൂപയ്ക്ക് വിമാനയാത്ര ചെയ്യാനുള്ള കിടിലൻ ഓഫർ.
വിമാനയാത്ര വെറും 12 രൂപയ്ക്ക്! വിമാനയാത്ര സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെറും 12 രൂപയ്ക്ക് രാജ്യത്തിനകത്തും പുറത്തും വിമാനത്തിൽ യാത്ര ചെയ്യാം. സ്പൈസ്ജെറ്റിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ മേയ് 28 വരെയാണ് ഈ സുവർണാവസരം. ഈ കാലയളവിൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്താൽ ലക്കി ഡ്രോയിലൂടെ മറ്റ് ലാഭകരമായ ഡീലുകളും നേടാവുന്നതാണ്.
സർ ചാർജും നികുതിയും ഒഴിവാക്കിയുള്ള ടിക്കറ്റ് നിരക്കാണ് 12 രൂപ. 2017 ജൂൺ 26നും 2018 മാർച്ച് 24നും ഇടയിലുള്ള യാത്ര കാലയളവിനുള്ളതാണ് ഈ ടിക്കറ്റുകൾ. കമ്പനിയുടെ വെബ്സൈറ്റിലൂടെയുള്ള ബുക്കിംഗുകൾക്ക് സ്പൈസ്മാക്സ്, സീറ്റ് സെലക്ഷൻ, മറ്റ് അനുബന്ധ ആഡ് ഓണുകൾ എന്നിവയിലൂടെ 20% ഡിസ്കൗണ്ടും ലഭിക്കും. ഈ ഓഫർ ഉപയോഗിക്കണമെങ്കിൽ ഉപഭോക്താവ് ADDON20 എന്ന പ്രമോ കോഡ് ഉപയോഗിക്കണം.

കമ്പനിയുടെ വെബ്സൈറ്റ് വഴി എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സൗജന്യമായി മുൻഗണനാക്രമത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിനും കുറഞ്ഞ നിരക്കിലുള്ള ചാർജ്ജ് മാത്രമാണ് കമ്പനി ഈടാക്കുന്നത്. കൂടാതെ തുക അപ്പോൾ തന്നെ റീഫണ്ട് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ മേയിലും സ്പൈസ് ജെറ്റ് ഡിസ്കൌണ്ട് നിരക്കിൽ ടിക്കറ്റുകൾ വിറ്റിരുന്നു. 869 രൂപ നിരക്കിൽ ജൂൺ 20 മുതൽ സെപ്തംബർ 18 വരെയുള്ള യാത്രാ ടിക്കറ്റുകളാണ് അന്ന് കമ്പനി വിറ്റത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications