സ്പൈസ് ജെറ്റിന്റെ ഓഫറിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ രംഗത്ത്. 899 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.
കുറഞ്ഞ ചെലവിൽ വിമാനത്തിൽ കറങ്ങാൻ ഇതാ ഒരു കിടിലൽ ഓഫർ. ഇൻഡിഗോ വിമാന ടിക്കറ്റുകൾ വെറും 899 രൂപയ്ക്ക്. ഒരു പ്രമോഷണൽ പരിപാടിയുടെ ഭാഗമായാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് ഇൻഡിഗോ രംഗത്തെത്തിയിരിക്കുന്നത്.
അഹമ്മദാബാദ്, അമൃത്സർ, ബാഗ്ഡോഗ്ര, ബംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കൊച്ചി, കൊൽക്കത്ത, മുംബൈ, പുനൈ, ശ്രീനഗർ, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്കുള്ള വൺവേ ടിക്കറ്റുകൾക്ക് മാത്രമാണ് ഈ നിരക്ക്. അഗർത്തല, ചണ്ഡീഗഢ്, കോയമ്പത്തൂർ, ഡെറാഡൂൺ, മധുര, മംഗലാപുരം, പോർട്ട് ബ്ലെയർ, പട്ന, വാരാണസി എന്നിവിടങ്ങളിലേയ്ക്കും ഇതേ ഓഫർ നിരക്കിൽ യാത്രാ ചെയ്യാം.

യാത്ര ചെയ്യേണ്ട ദിവസത്തിന് കുറഞ്ഞത് 20 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ജൂൺ 26നും 2018 മാർച്ച് 24നും ഇടയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് 899 രൂപ മുതലുള്ള ഓഫർ നിരക്കിൽ ലഭിക്കുക. ഇത് ഇൻഡിഗോയുടെ എല്ലാ ബുക്കിംഗ് ചാനലുകൾ വഴിയും ലഭ്യമാണ്.
കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റും 12 രൂപയ്ക്ക് രാജ്യത്തിനകത്തും പുറത്തും വിമാനത്തിൽ യാത്ര ചെയ്യാനുള്ള വമ്പൻ ഓഫറുമായി രംഗത്തെത്തിയിരുന്നു. സ്പൈസ്ജെറ്റിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഓഫർ മേയ് 28 വരെ ലഭ്യമാണ്. കഴിഞ്ഞ മേയിലും സ്പൈസ് ജെറ്റ് ഡിസ്കൌണ്ട് നിരക്കിൽ ടിക്കറ്റുകൾ വിറ്റിരുന്നു. 869 രൂപയുടെ ടിക്കറ്റുകളാണ് അന്ന് കമ്പനി വിറ്റത്.
എയർ ഇന്ത്യ, എയർ എഷ്യ, ജെറ്റ് എയർവേസ്, ഗോ എയർ എന്നീ കമ്പനികളും അടുത്തിടെ ഡിസ്കൗണ്ട് നിരക്കുകളിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരവും അതിനെ തുടർന്നുള്ള ഓഫറുകളും വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
