പെട്രോളിന്റെ വില പകുതിയിൽ താഴെയാകുമെന്ന പ്രവചനവുമായി പ്രശസ്ത അമേരിക്കൻ ഗവേഷകൻ ടോണി സെബ.
വിശ്വസിച്ചാലും ഇല്ലെങ്കിലും! അഞ്ചു വർഷത്തിനുള്ളിൽ നിങ്ങൾക്ക് പെട്രോൾ ലിറ്ററിന് 30 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പെട്രോളിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ഇതോടെ പെട്രോൾ വില കുറയുമെന്നുമാണ് പ്രമുഖ അമേരിക്കൻ ഗവേഷകന് ടോണി സെബയുടെ കണ്ടെത്തല്‍.
വില ഇടിയും
2020 - 2021 കാലയളവിൽ എണ്ണയുടെ ഉപയോഗം അതിന്റെ പരമാവധിയിൽ എത്തും. എന്നാൽ തുടർന്നുള്ള പത്ത് വർഷത്തിനുള്ളിൽ ഇത് 100 മില്യൻ ബാരലായി കുറയും. ഇതോടെ എണ്ണവില ബാരലിന് 25 ഡോളറായി കുറയുമെന്നും ടോണി സെബ പറയുന്നു.
സെബ നിസാരക്കാരനല്ല
ടോണി സെബയുടെ പ്രവചനങ്ങളെ പുച്ഛിച്ച് തള്ളാൻ വരട്ടെ. ലോകത്ത് ജല, താപ വൈദ്യുതി ഉത്പാദനം കുറയുമെന്നും സോളാര്‍ വൈദ്യുതിയിലേക്ക് തിരിയുമെന്ന് വളരെ നേരത്തേ പ്രവചിച്ചയാളാണ് ടോണി സെബ. ഇദ്ദേഹത്തിന്റെ പ്രവചന സമയത്ത് സോളർ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. സോളാര്ർ പ്ലാന്റുകൾക്ക് ഇന്നത്തേതിന്റെ ഇരട്ടി വിലയുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പ്രവചനം സത്യമായി. ലോകത്ത് സോളാർ വൈദ്യുതി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടി.
സെൽഫ് ഡ്രൈവ് കാറുകൾ
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡ്രൈവ് കാറുകള്‍ വിപണി കീഴടക്കുന്നതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 25 ഡോളറായി കുറയുമെന്നാണ് സെബയുടെ വിലയിരുത്തല്‍. എന്നാൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ ആളുകൾ ഉപേക്ഷിക്കും എന്നല്ല. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്ദ്ധിക്കുന്നതോതെ ആളുകൾ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് കുറവുണ്ടാകുമെന്ന് ടോണി സെബ പറയുന്നു.
പൊതുഗതാഗത സംവിധാനം
2030ഓടെ ലോകത്തെ 95 ശതമാനം പേരും സ്വകാര്യ കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും സെബ പ്രവചിച്ചിട്ടുണ്ട്. ഇതേ കാര്യം കേന്ദ്ര ഊര്‍ജ്ജകാര്യ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു. 2030ഓടെ രാജ്യത്ത് വൈദ്യത വാഹനങ്ങള്‍ വ്യാപകമാകുമെന്നും 15 വര്‍ഷത്തിനകം പെട്രോള്‍, ഡീസല്‍ വാഹനങ്ങൾ വില്‍ക്കപ്പെടാത്ത അവസ്ഥ ഉണ്ടാകുമെന്നുമാണ് ഗോയൽ പറഞ്ഞത്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications