ജൂലൈയിൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ ആഡംബര കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെ ആഡംബര കാർ വിപണിയിൽ വൻ വിലക്കുറവ്.
ജൂലൈയിൽ ജി.എസ്.ടി നടപ്പാക്കുമ്പോൾ ആഡംബര കാറുകളുടെ നികുതി ഭാരം കുറയുമെന്ന് ഉറപ്പായതോടെ ആഡംബര കാർ വിപണിയിൽ വൻ വിലക്കുറവ്. മേഴ്സിഡീസ് ബെൻസ്, ഔഡി, ബി.എം.ഡബ്ല്യൂ എന്നീ പ്രമുഖ കമ്പനികളാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ അവസാനം വരെയാണ് ഓഫറുകൾ. ഉപഭോക്താക്കൾ ജി.എസ്.ടി നടപ്പാക്കുന്ന ജൂലൈ വരെ കാത്തിരിക്കാതിരിക്കാനാണ് കമ്പനികൾ ഒരു മാസം മുമ്പ് തന്നെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബെൻസിന് 7 ലക്ഷം കുറവ്
ബെൻസിന്റെ ഇന്ത്യയിൽ നിർമ്മിക്കുന്ന 9 മോഡലുകൾക്കാണ് വിലയിളവ് നൽകിയിരിക്കുന്നത്. സി.എൽ.എയ്ക്ക് 1.4 ലക്ഷം രൂപയാണ് ഇളവ്. മേബാക് എസ് 500 മോഡലിന് 7 ലക്ഷം രൂപ വരെയാണ് വിലക്കുറവ്.
ഔഡിക്ക് 10 ലക്ഷം വരെ വിലക്കുറവ്
ഔഡി എ3 സെഡാന് 50000 മുതൽ ഒന്നര ലക്ഷം വരെ ഇളവ് ലഭിക്കും. എന്നാൽ എ8 സെഡാന് 10 ലക്ഷം രൂപയാണ് കമ്പനി ഇളവ് നൽകിയിരിക്കുന്നത്. മറ്റ് മോഡലുകളുടെ വിലയിളവ് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ബി.എം.ഡബ്ല്യൂ 12% കിഴിവ്
ബി.എം.ഡബ്ല്യൂ 12% വിലക്കുറവ് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കും സൗജന്യ സർവ്വീസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഏതൊക്കെ മോഡലുകൾക്കാണ് ഓഫർ ബാധകമെന്ന് വ്യക്തമല്ല.
ചെറിയ കാറുകൾക്ക് വില കൂടും
ജി.എസ്.ടി നടപ്പാക്കുന്നതോടെ ചെറിയ കാറുകൾക്ക് വില കൂടും. 28 ശതമാനം നികുതിയും ഒരു ശതമാനം സെസും ഈടാക്കുന്നതാണ് ഇതിന് കാരണം. ഇടത്തരം ആഡംബര കാറുകൾക്ക് 15 ശതമാനം സെസ് വർദ്ധിപ്പിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications