ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ട് പെരുമഴ, ഓഫറുകൾ മേയ് 31 വരെ
ഫ്ലിപ്കാർട്ടിൽ വീണ്ടുമൊരു ഓഫർ കാലം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ വീണ്ടും സമ്മർ ഷോപ്പിംഗ് സെയിൽ. ഇന്നു മുതൽ ആരംഭിച്ച വിൽപ്പന 3 ദിവസത്തേയ്ക്കാണുള്ളത്. സാധനങ്ങൾക്ക് 80 ശതമാനം വരെയാണ് ഡിസ്കൗണ്ട്. 31ന് ഓഫർ അവസാനിക്കും. വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഓഫർ കൂടാതെ ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്.
സ്മാർട്ട്ഫോണുകൾ
ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണുള്ളത്. ലെനോവോ, സാംസങ്, മൈക്രോമാക്സ്, ഓപ്പോ എന്നിവയുടെ വിവിധ മോഡലുകൾ വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്. ഈ മാസം തന്നെ ഫ്ലിപ്കാർട്ട് മെയ്-ബിഗ് 10, സമ്മർ ഷോപ്പിംഗ് എന്നിങ്ങനെ രണ്ട് പ്രധാന വിൽപ്പനകൾ നടത്തിയിരുന്നു. അന്നും മൊബൈൽ ഫോണുകൾക്കായിരുന്നു വൻ ഡിമാൻഡ്.
കാഷ് ബാക്ക്
മൂന്നു ദിവസത്തെ വിൽപ്പനയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 10 ശതമാനം കാഷ് ബാക്കും ലഭിക്കും. കൂടാതെ ഫോണിലൂടെ ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്ക് 25 ശതമാനം പണവും കാഷ്ബാക്കായി ലഭിക്കും.
ഇലക്ട്രോണിക് ഉപകരണങ്ങൾ
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെയാണ് ഓഫർ. ടിവിക്കും എ.സിക്കും 60 ശതമാനം വരെ വിലക്കുറവുണ്ട്. കൂടാതെ വസ്ത്രങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെയും ചെരിപ്പുകൾക്ക് 55 ശതമാനം വരെയും ഫർണീച്ചറുകൾക്ക് 40 മുതൽ 80 ശതമാനം വരെയും ഡിസ്കൗണ്ട് ലഭ്യമാണ്.
മത്സരം ആമസോണിനോട്
വിപണിയിലെ പ്രതിയോഗികളായ ആമസോണിനോടുള്ള മത്സരത്തിന്റെ ഭാഗമാണ് ഫ്ലിപ്കാർട്ടിലെ അടുത്തിടെയുള്ള ഓഫർ ദിനങ്ങൾ. ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഇത്തരം സമ്മർ ഓഫറുകളുടെ ലക്ഷ്യം. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ സ്നാപ്ഡീലിനെ ഏറ്റെടുക്കാനും ഫ്ലിപ്കാർട്ട് ശ്രമം നടത്തുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
