മണ്ണെണ്ണ സബ്സിഡിക്കും പെൻഷനും ആധാർ കാർഡ് നിർബന്ധമാക്കി. മണ്ണെണ്ണ സബ്സിഡിക്ക് സെപ്തംബർ 30ന് മുമ്പും അടൽ പെൻഷൻ യോജനയ്ക്ക് ജൂൺ 15ന് മുമ്പും ആധാർ കാർഡ് രേഖകൾ സമർപ്പിക്കണം.
സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭിക്കാനും അടല്‍ പെന്ഷന് യോജന വഴി പെൻഷൻ ലഭിക്കാനും ആധാര്‍ കാർഡ് നിര്‍ബന്ധമാക്കി. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സെപ്റ്റംബര്‍ 30നു ശേഷം മണ്ണെണ്ണയ്ക്ക് സബ്സിഡി ലഭിക്കില്ല. അടൽ പെൻഷൻ യോജനക്ക് ജൂൺ 15ന് മുമ്പ് ആധാർ വിവരങ്ങൾ നൽകണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആധാര്‍കാര്‍ഡ് നിശ്ചിതസമയത്തിനുള്ളില്‍ കിട്ടാത്തവര്‍ക്ക് മണ്ണെണ്ണ സബ്സിഡി തുടര്‍ന്നും ലഭിക്കാന്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തൊഴില്‍ കാര്‍ഡ് എന്നിവയിലൊന്ന് ഹാജരാക്കണം. ആധാര്‍കാര്‍ഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുകയും വേണം.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മണ്ണെണ്ണ സബ്സിഡിയോടെ നൽകുന്നത്. സബ്സിഡി കൃത്യമായി ലഭ്യമാക്കുന്നതിനും യഥാർഥ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നതെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
18 വയസ്സു മുതൽ 40 വരെയുള്ള പൗരന്മാർക്ക് നിശ്ചിത പണമടച്ചാൽ 60 വയസ്സിന് ശേഷം 1000 മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
