അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിമാന യാത്രകള്‍ സംബന്ധിച്ച ആശങ്ക തുടരുന്നു.
ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന യാത്രകള്‍ സംബന്ധിച്ച ആശങ്ക തുടരുന്നു. എന്നാൽ ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ - ദോഹ വിമാനങ്ങള്‍ യു.എ.ഇയുടെ ആകാശത്തുകൂടി പറക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് യു.എ.ഇ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കില്‍ സാധാരണ പോലെ സര്‍വ്വീസ് നടത്താനാകും.

അനുമതി നിഷേധിച്ചാൽ ഇന്ത്യൻ വിമാനങ്ങള്‍ക്ക് ഇറാനില്‍ ചെന്നശേഷം ഖത്തറിലേയ്ക്ക് പറക്കേണ്ടി വരും. ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധനച്ചിലവ് വര്‍ധിപ്പിക്കും. ഇത് നിരക്ക് വര്‍ധനയ്ക്ക് കാരണമാകും.
ജെറ്റ് എയര്‍വേയ്സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്തര്‍ എയര്‍വേയ്സുമാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്ക് സര്‍വ്വീസുകള്‍ നടത്തുന്നത്. നിലവിലെ സാഹചര്യം ഈ സർവ്വീസുകളെ ബാധിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
