ജെറ്റ് എയർവെയ്സിൽ 1111 രൂപയുടെ ഓഫർ, ഓഫർ ജൂൺ 11 വരെ ഈ നിരക്കിൽ യാത്ര ചെയ്യാം
വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരവും അതിനെ തുടർന്നുള്ള ഓഫറുകളും അടുത്തിടെ പതിവ് വാർത്തകളാണ്. ഏറ്റവും ഒടുവിൽ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് ജെറ്റ് എയർവേസാണ്. 1111 രൂപ മുതലാണ് ജെറ്റ് എയർവേസിന്റെ പുതിയ ഓഫർ നിരക്ക്. കമ്പനിയുടെ പ്രമോഷണൽ പരിപാടിയുടെ ഭാഗമായി നൽകുന്ന ഈ ഓഫറിൽ വൺവേ ഇക്കണോമി ക്ലാസ് ടിക്കറ്റ് ആണ് ലഭിക്കുക.
ഓഫർ രണ്ട് ദിവസത്തേയ്ക്ക് കൂടി
ജെറ്റ് എയർവേസിന്റെ സ്പെഷ്യൽ ഓഫർ രണ്ട് ദിവസത്തേയ്ക്ക് കൂടി നീട്ടി. ജൂൺ 11 വരെ ഈ ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ജൂൺ 27 മുതൽ സെപ്തംബർ 20 വരെയുള്ള യാത്രകൾ ഈ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കുള്ള ഇളവുകൾ, തീയതി മാറ്റം, യാത്രാ നിയന്ത്രണം എന്നിവ ഈ ടിക്കറ്റുകൾക്കും ബാധകമാണ്. ജൂൺ ഏഴിന് ആരംഭിച്ചതാണ് ജെറ്റ് എയർവേസിന്റെ ഈ സ്പെഷ്യൽ ഓഫർ.
എയർ ഏഷ്യയിൽ 1099 രൂപയ്ക്ക് ടിക്കറ്റ്
സമാന രീതിയിൽ എയർ ഏഷ്യയും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചില റൂട്ടികളിലേയ്ക്ക് മാത്രമുള്ള വൺവേ ടിക്കറ്റുകൾക്കാണ് എയർ ഏഷ്യ ഓഫർ നൽകിയിരിക്കുന്നത്. 1099 രൂപയാണ് ഇതിന്റെ ഓഫർ നിരക്ക്. അടുത്ത വർഷം ജനുവരി 15നും ആഗസ്റ്റ് 28നും ഇടയിലുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക. ജൂൺ 11 വരെയാണ് ഈ ഓഫറുള്ളത്.
ഇൻഡിഗോ ടിക്കറ്റിന് 899 രൂപ
കഴിഞ്ഞ ദിവസം ഇൻഡിഗോ 899 രൂപയ്ക്ക് വിമാന ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, ഗോ എയർ എന്നീ കമ്പനികളും അടുത്തിടെ ഡിസ്കൗണ്ട് നിരക്കുകളിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
