ഭവനവായ്പകളുടെ പലിശ നിരക്ക് കുറയാൻ സാധ്യത. ആർ.ബി.ഐയുടെ ചില പ്രഖ്യാപനങ്ങളാണ് ഇതിന് കാരണം.
ഭവനവായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഓരോ വായ്പയും ലഭിക്കുമ്പോൾ മാറ്റി വയ്ക്കേണ്ട തുകയുടെ അനുപാതം 0.40 ശതമാനത്തിൽ നിന്ന് 0.25 ആയി കുറച്ചു. 30 ലക്ഷത്തിനും 75 ലക്ഷത്തിനുമിടയിലുള്ള വായ്പകളുടെ റിസ്ക് വെയ്റ്റേജ് 35 ശതമാനമായി കുറച്ചിട്ടുണ്ട്.
വ്യക്തിഗത ഭവന വായ്പ നൽകുമ്പോൾ അതിന്റെ റിസ്ക് മറികടക്കാൻ മാറ്റി വയ്ക്കേണ്ടി വരുന്ന തുകയുടെ അനുപാതമായ റിസ്ക് വെയ്റ്റ് കുറച്ചതു വഴി ബാങ്കുകളുടെ പക്കൽ പണലഭ്യത കൂടും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ റിസ്ക് വെയ്റ്റ് 75 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി.

30 ലക്ഷത്തിനും 75 ലക്ഷത്തിനുമിടയ്ക്കുള്ള വായ്പകൾക്ക് ജാമ്യ വസ്തുവിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ വായ്പ നൽകാമെന്നും ലോൺ ടു വാല്യു വ്യവസ്ഥ പരിഷ്കരിച്ച് ആർ.ബി.ഐ പറഞ്ഞു.
ഭവന വായ്പ വ്യവസ്ഥകളിലെ ഇളവുകൾ സമീപ ഭാവിയിൽ ഭവന വായ്പ നിരക്കുകൾ കുറയാൻ കാരണമാകുമെന്നാണ് വിവിധ ബാങ്ക് മേധാവികളുടെ വിലയിരുത്തൽ. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ആർ.ബി.ഐയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
