ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലാക്കാൻ സാധ്യതയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
ജൂലൈ ഒന്നിന് നടപ്പിലാക്കേണ്ട ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്) വൈകാൻ സാധ്യത. നടപടിക്രമങ്ങളിലെ മെല്ലെപ്പോക്കാണ് ഇതിന് കാരണം. ജൂലൈ ഒന്നിന് തന്നെ ജി.എസ്.ടി നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടക്കാൻ സാധ്യതയില്ലെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റ് നിലപാട്.
നിലവിലെ സാഹചര്യത്തിൽ ജൂലൈ ഒന്നിന് ജി.എസ്.ടി പൂർണമായി നടപ്പാക്കാനാകില്ല. ഓഫീസ് മാറ്റം, ഉദ്യോഗസ്ഥരുടെ പുനർവിന്യാസം തുടങ്ങി ഒട്ടേറെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്.

നടപടിക്രമങ്ങൾ കേരളത്തിൽ താരതമ്യേന നന്നായി തന്നെ നടക്കുന്നുണ്ട്. എന്നിട്ട് പോലും ഓഫീസ് മാറ്റവും ഉദ്യോഗസ്ഥ പുനർവിന്യാസവും മറ്റും ഇതുവരെ നടന്നിട്ടില്ല. അസിസ്റ്റന്റ്, ഡെപ്യൂട്ടി കമ്മിഷണർമാരുടെ സ്ഥലമാറ്റ ഉത്തരവ് മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്.
ബാങ്കുകളും കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി നെറ്റ് വർക്കും പൂർണമായി സജ്ജമായിട്ടില്ല. അതുകൊണ്ട് ജി.എസ്.ടി നടപ്പാക്കൽ സെപ്തംബറിലേയ്ക്ക് നീളാൻ സാധ്യതയുണ്ടന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
