ഫ്ലിപ്കാട്ടിലും ഷോപ്പ്ക്ലൂസിലും ഡിസ്കൌണ്ട് ഓഫർ. 50 ബ്രാൻഡുകളിലുള്ള ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭിക്കും.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിലും ഷോപ്പ്ക്ലൂസിലും ഇന്ന് മുതൽ വമ്പിച്ച വിലക്കുറവ്. ഫ്ലിപ്കാർട്ട് ഫാഷൻ ഉൽപ്പന്നങ്ങൾക്ക് 9 ദിവസത്തേയ്ക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഷോപ്പ്ക്ലൂസിൽ ഫാഷൻ ഉത്പന്നങ്ങൾക്കൊപ്പം വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയ്ക്കും വിലക്കുറവുണ്ട്.
ഫാഷൻ ഡേ ഓഫർ
ഇന്ന് മുതൽ ആരംഭിച്ച ഫ്ലിപ്കാർട്ട് ഫാഷൻഡേ ഓഫർ ജൂൺ 18ന് അവസാനിക്കും. എയ്റോപോസ്റ്റെൽ, വെറോ മോഡ, ഫോർ എവർ 21, കെനെത്ത് കോൾ, ക്രൊക്സ്, അഡിഡാസ് തുടങ്ങിയ 50 ബ്രാൻഡുകൾക്കാണ് കമ്പനി ഡിസ്കൗണ്ടുകൾ നൽകുന്നത്.
ബിഡ് ആൻഡ് വിൻ
ഒൻപത് ദിവസത്തെ വിൽപ്പനയിൽ ഉപഭോക്താക്കൾക്കായി ഒരു 'ബിഡ് എൻ വിൻ' മത്സരവും ആരംഭിച്ചിട്ടുണ്ട്. ലേലം വിളിച്ച് സാധനങ്ങൾ വാങ്ങുന്നതാണ് ഈ രീതി. വിജയിക്ക് എംപോറിയോ അർമാന്റെ 13,995 രൂപയുടെ വാച്ചും വിക്ടോറിയോക്സിന്റെ 15,960 രൂപയുടെ ബാഗുമാണ് സമ്മാനമായി ലഭിക്കുക.
ഷോപ്പ്ക്ലൂസിൽ ഇരട്ടി വിൽപ്പന
കഴിഞ്ഞ മാസത്തിൽ നടത്തിയ വിൽപ്പനയുടെ ഇരട്ടിയാണ് ഷോപ്പ്ക്ലൂസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം ട്രിപ്പിൾ വാല്യൂ വിൽപനയുടെ ഭാഗമായി രണ്ട് ദിവസത്തേയ്ക്ക് സെയ്ൽ നടത്തിയിരുന്നു. ഇതുവഴി കമ്പനിയുടെ വെബ്സൈറ്റിൽ ഒരു ലക്ഷത്തിലധികം ഇടപാടുകളാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ലാഭം ഇരട്ടിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
