ജിഎസ്ടി കൌൺസിൽ 66 ഉത്പന്നങ്ങളുടെ നികുതി പരിഷ്കരിച്ചു.
ചെറുകിട വ്യവസായികളടക്കം വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതിഷേധവും ആവശ്യങ്ങളും പരിഗണിച്ച് 66 ഉത്പന്നങ്ങളുടെ നികുതിയിൽ മാറ്റം വരുത്താൻ ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗൺസിൽ തീരുമാനിച്ചു. ഇതിനെ തുടർന്ന് ഇൻസുലിൻ, കശുവണ്ടി, കയർ, ചന്ദനത്തിരി എന്നിവയുടെ വില കുറയും. പായ്ക്കറ്റിലാക്കിയ ഭക്ഷണപദാർത്ഥങ്ങളുടെയും സിനിമ ടിക്കറ്റിന്റെയും നികുതിയും കുറയും.
കേരളത്തിന്റെ ആവശ്യങ്ങൾ
കശുവണ്ടി പരിപ്പിന്റെയും കയറിന്റെയും നികുതി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇവയുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. ലോട്ടറിയുടെ നികുതി 18നു ചേരുന്ന യോഗം തീരുമാനിക്കും. എയർകണ്ടീഷൻഡ് അല്ലാത്ത റെസ്റ്റോറന്റുകളെ സേവന നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്ലൈവുഡിന്റെ നികുതി കുറയ്ക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല.
ഇൻസുലിന് അഞ്ച് ശതമാനം
പ്രമേഹരോഗികൾക്ക് ആശ്വസിക്കാം. ഇൻസുലിന്റെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. 12 ശതമാനമായിരുന്ന അഗർബത്തീസിന്റെ നികുതിയും അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.
സിനിമാ ടിക്കറ്റിന് നികുതി കുറയും
സിനിമ തിയേറ്ററിൽ 100 രൂപ വരെയുള്ള ടിക്കറ്റിന് 18 ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റിന് 28 ശതമാനവും നികുതി ഈടാക്കും. നിലവിൽ 28 മുതൽ 110 ശതമാനം വരെയാണ് ഓരോ സംസ്ഥാനത്തുമുള്ള വിനോദനികുതി. ദേശീയതലത്തിൽ 30 ശതമാനമാണ് ശരാശരി നികുതി.
അച്ചാറിന് പുതിയ നികുതി
അച്ചാറിന്റെ നികുതി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. പായ്ക്കറ്റിലാക്കിയ പഴം, പച്ചക്കറി എന്നിവയുടെ നികുതിയും 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്. കൂടാതെ ഇൻസ്റ്റന്റ് ഭക്ഷണ പദാർത്ഥങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്.
സ്കൂൾ ബാഗിനും വില കുറയും
28 ശതമാനമായിരുന്ന സ്കൂൾ ബാഗിന്റെ നികുതി 18 ശതമാനമായി കുറച്ചു. കൂടാതെ കോൺക്രീറ്റ് പൈപ്പ്, പ്രിന്റർ, ട്രാക്ടറിന്റെ ഭാഗങ്ങൾ എന്നിവയുടെ നികുതിയിലും ഇളവ് വരുത്തിയിട്ടുണ്ട്.
ചെറുകിട ഹോട്ടലുകൾക്ക് തിരിച്ചടി
അര ശതമാനമായിരുന്ന ചെറുകിട ഹോട്ടലുകളുടെ നികുതി അഞ്ച് ശതമാനമായി ഉയർത്തി. ഇത് കച്ചവടക്കാർക്ക് തിരിച്ചടിയാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
