ബിവറേജുകളിൽ നിന്ന് ഇനി കാർഡ് ഉപയോഗിച്ച് മദ്യം വാങ്ങാം
ബിവറേജിൽ നിന്ന് ഇനി കാർഡ് ഉപയോഗിച്ചും മദ്യം വാങ്ങാം. ബെവ്കോയുടെ മുഴുവൻ മദ്യശാലകളിൽ നിന്നും ഇനി കാർഡ് ഉപയോഗിച്ച് മദ്യം വാങ്ങാനാകും. ഇതിനായി സ്വൈപ്പിംഗ് മെഷീൻ വാങ്ങാൻ കരാർ ക്ഷണിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിൽ 50 പ്രീമിയം മദ്യ വിൽപ്പനശാലകളിലാണ് മെഷീൻ ഏർപ്പെടുത്തുന്നത്. പിന്നീട് എല്ലായിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. നോട്ടുരഹിത ഇടപാടിലൂടെ മദ്യ വിൽപ്പന നടത്താൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം.

ബാറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ വിലയ്ക്ക് പരിധി നിശ്ചയിക്കാനും സർക്കാർ തലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. ബാറുടമകൾ ചേർന്ന് മദ്യത്തിന്റെ വില തോന്നിയതുപോലെ നിശ്ചയിച്ചാൽ അത് മദ്യനയത്തിന് തന്നെ തിരിച്ചടിയാകും. അതിനാലാണ് സർക്കാർ തലത്തിൽ ഇങ്ങനെയൊരു ചർച്ച നടക്കുന്നത്.
ബിവറേജസ് കോർപ്പറേഷന് വർഷം 12134 കോടി രൂപയാണ് വരുമാനം. ഇതിൽ 9900 കോടി രൂപയും ചില്ലറ മദ്യവിൽപ്പനശാലകളിൽ നിന്ന് ലഭിക്കുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
