ഇൻഡിഗോയിൽ മൺസൂൺ സെയിൽ ഓഫർ, ടിക്കറ്റുകൾ വമ്പിച്ച വിലക്കുറവിൽ.
വിമാനത്തിൽ പറക്കാൻ ആഗ്രഹമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം. ഇൻഡിഗോയിലും സ്പൈസ്ജെറ്റിലും മൺസൂൺ സ്പെഷ്യൽ ഓഫറുകൾ. 799 രൂപ മുതൽ വിമാനടിക്കറ്റുകൾ ലഭ്യമാണ്.
ഇൻഡിഗോ ഓഫർ ജൂൺ 14 വരെ
ഇൻഡിഗോ മൺസൂൺ സ്പെഷ്യൽ ഓഫർ സെയ്ൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂൺ 14 വരെ ആവശ്യക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലേയ്ക്കും 899 രൂപയ്ക്ക് യാത്ര ചെയ്യാം. എല്ലാ ചാർജുകളും ഉൾപ്പെടെയാണ് 899 രൂപ.
യാത്ര എവിടേയ്ക്ക്?
അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ബാഗ്ഡോഗ്ര, ബംഗളുരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡെറാഡൂൺ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ഇൻഡോർ, ജയ്പൂർ, ജമ്മു, കൊച്ചി, കൊൽക്കത്ത, മംഗലാപുരം, മുംബൈ, നാഗ്പൂർ, പട്ന, പോർട്ട് ബ്ലെയർ, പുണെ, റായ്പുർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം, ഉദയ്പുർ, വഡോദര, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നെല്ലാം ഇൻഡിഗോയുടെ നോൺ സ്റ്റോപ്പ് വിമാനങ്ങൾ ലഭ്യമാണ്.
പണം മടക്കി നൽകില്ല
ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് ടിക്കറ്റുകൾ ലഭിക്കുക. കൂടാതെ ടിക്കറ്റിനായി ബുക്ക് ചെയ്യുന്ന പണം തിരികെ ലഭിക്കില്ല. ജൂലായ് 1നും 2017 സെപ്തംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഈ നിരക്കിൽ ടിക്കറ്റുകൾ ബുക്കു ചെയ്യാവുന്നതാണ്.
സ്പൈസ് ജെറ്റിൽ 799 രൂപയുടെ ടിക്കറ്റ്
കുറഞ്ഞ നിരക്കിൽ വിമാനയാത്ര ഒരുക്കുന്ന സ്പൈസ്ജെറ്റ് ഇൻഡിഗോയേക്കാൾ കൂടിയ ഓഫറാണ് നൽകിയത്. എല്ലാ ചാർജുകളുമടക്കം 799 രൂപയുടെ ടിക്കറ്റുകളാണ് കമ്പനി വിതരണം ചെയ്തത്. ഇന്നലെയായിരുന്നു ഈ നിരിക്കിൽ ടിക്കറ്റുകൾ ലഭിക്കുന്ന അവസാന തീയതി. ജൂൺ 26 മുതൽ സെപ്തംബർ 14 വരെയുള്ള ടിക്കറ്റുകളാണ് സ്പൈസ്ജെറ്റ് വിറ്റഴിച്ചത്.
ബുക്കിംഗ്
ഇത്തരം ഓഫറുകൾ എല്ലാ ബുക്കിംഗ് ചാനലുകൾ വഴിയും ലഭ്യമാണ്. ഇൻഡിഗോ വെബ്സൈറ്റിന്റെ നിലവിലെ കണക്കനുസരിച്ച് ബാഗ്ഡോഗ്ര -ഗുവാഹട്ടി റൂട്ടിൽ ടിക്കറ്റ് നിരക്ക് 899 രൂപയാണ്. മറ്റു റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കൂടുതലാണ്. എന്നിരുന്നാലും, മറ്റ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് വെബ്സൈറ്റുകളിലും ടിക്കറ്റ് നിരക്കുകൾ വളരെ കുറവാണ്.
46 സ്ഥലങ്ങളിലേയ്ക്ക് സർവ്വീസ്
2017 ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോയുടെ മാർക്കറ്റ് ഷെയർ 39.5 ശതമാനമാണ്. ഗുഡ്ഗാവ് ആസ്ഥാനമായ ഈ വിമാനക്കമ്പനിക്ക് 46 സ്ഥലങ്ങളിലേയ്ക്ക് സർവ്വീസുണ്ട്. ഇതിൽ 39 ആഭ്യന്തര സർവ്വീസുകളും 7 അന്താരാഷ്ട്ര സർവീസുകളുമുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
