നോക്കിയയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും
നഷ്ട പ്രതാപം തിരിച്ചു പിടിക്കാൻ നോക്കിയ വീണ്ടും ഇന്ത്യൻ വിപണിയിലെത്തുന്നു. നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കൊരുങ്ങുന്നത്. ജൂൺ 16 മുതൽ വിപണിയിലെത്തുന്ന നോക്കിയ 3 ആൻഡ്രോയിഡ് ഫോണിന്റ വില 9,499 രൂപയാണ്.
വില 9499 രൂപ മുതൽ
നോക്കിയ 3, നോക്കിയ 5 എന്നീ സ്മാർട്ട്ഫോണുകൾ യഥാക്രമം 9,499 രൂപയ്ക്കും 12,899 രൂപയ്ക്കുമാകും ലഭിക്കുക. ജൂൺ 16 മുതൽ നോക്കിയ 3 വിപണിയിലെത്തും. ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഫോൺ. നോക്കിയ 5നായി ജൂലൈ 7 മുതൽ ഓൺലൈൻ ബുക്ക് ചെയ്യാവുന്നതാണ്. 14999 രൂപ വില വരുന്ന നോക്കിയ 6 ജൂലൈ 14 മുതൽ ആമസോണിൽ ബുക്ക് ചെയ്യാം.
പ്രത്യേകത
യഥാർത്ഥ ജീവിതാനുഭവം, ലോകോത്തര രൂപകൽപ്പന, പതിവായുള്ള ആൻഡ്രോയിഡ് അപ്ഡേറ്റുകൾ എന്നിവയാണ് നോക്കിയ സ്മാർട്ട് ഫോണുകളുടെ പ്രത്യേകതയെന്ന് നോക്കിയ ഡയറക്ടർ പ്രണവ് ഷ്രോഫ് പറഞ്ഞു. ഇന്ത്യയിൽ എച്ച്.എം.ഡിയുമായി ചേർന്ന് 80000 റീടെയ്ൽ പോയിന്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ബ്രാൻഡ്
ഉപഭോക്താക്കൾ ഏറ്റെടുത്ത ബ്രാൻഡാണ് നോക്കിയ. ആ വിശ്വാസ്യത പുതിയ സ്മാർട്ട് ഫോണും ഉറപ്പു നൽകുമെന്ന് നോക്കിയ ഇന്ത്യ വൈസ് പ്രസിഡന്റ് അജയ് മേത്ത പറഞ്ഞു.
സ്മാർട്ട്ഫോൺ മാർക്കറ്റ്
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യയിലേത്. സാംസംങാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോഴും മുന്നിട്ട് നിൽക്കുന്ന ബ്രാൻഡ്. ഷവോമി, വിവോ, ലെനോവോ, ഓപ്പോ തുടങ്ങിയവ തൊട്ടുപിറകിൽ തന്നെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
