തെലുങ്കാനയിൽ പശുവിനെ ഇനി ഓൺലൈനിലൂടെയും വാങ്ങാം.
ഓൺലൈനായി മൊബൈൽ ഫോണും വസ്ത്രങ്ങളും മറ്റും വാങ്ങുന്നത് ഇന്ന് പതിവാണ്. എന്നാൽ കന്നുകാലികളെ വരെ ഇങ്ങനെ വാങ്ങാമെന്നായാലോ. അതെ...തെലുങ്കാനയിലെ കർഷകർക്ക് ഇനി ഓൺലൈനായി കന്നുകാലികളെ വാങ്ങാനും വിൽക്കാനും സാധിക്കും. തെലുങ്കാന സർക്കാർ ഇതിനുള്ള വെബ്സൈറ്റ് ആരംഭിച്ചു കഴിഞ്ഞു.
പുതിയ നിയമങ്ങൾ ബാധകം
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) പിന്തുണയോടെ വികസിപ്പിച്ച വെബ്സൈറ്റ് മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിന്റെ പുതിയ കന്നുകാലി നിയമങ്ങൾ മൃഗങ്ങളുടെ ഓൺലൈൻ വില്പനയ്ക്കും ബാധകമായിരിക്കും.
ആഴ്ച്ചതോറും ഇനി ചന്തകളിലെത്തിക്കേണ്ട
കാലികളെ വിൽക്കാനായി ആഴ്ചതോറും ചന്തകളിലേയ്ക്ക് കൊണ്ടു വരുന്നത് വഴി മൃഗങ്ങൾക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കൂടാതെ കർഷകർക്ക് യാത്രാ ചെലവ്, വേതന നഷ്ടം എന്നിവയുണ്ടാകുന്നതും വെബ്സൈറ്റ് തുറന്നതോടെ പരിഹരിക്കാനാകും. പശുക്കൾക്ക് മികച്ച വില ലഭിക്കുകയും ചെയ്യും.
രജിസ്റ്റർ ചെയ്യാവുന്ന പരിധി
വെബ്സൈറ്റിൽ ഒരു തവണ വില്പനയ്ക്കായി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന മൃഗങ്ങളുടെ എണ്ണത്തിന്റെ പരിധി അഞ്ച് ആണ്. വെബ്സൈറ്റിലെ ഓരോ രജിസ്ട്രേഷനും 30 ദിവസത്തേക്ക് മാത്രമായിരിക്കും. അതിന് ശേഷം തനിയേ നീക്കം ചെയ്യപ്പെടും.
പശുവിനെ മാത്രമല്ല പട്ടിയെ വരെ വാങ്ങാം
എരുമകൾ, കാളകൾ, പശുക്കൾ, നായ്ക്കൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയെയും ഈ വെബ്സൈറ്റ് വഴി വാങ്ങാനും വിൽക്കാനുമാകും.
ഐഡന്റിന്റി സംവിധാനം
കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കന്നുകാലികൾക്ക് ഐഡന്റിറ്റി സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ച് നിർദ്ദേശിച്ചിരുന്നു പ്രായം, ഇനം, ലൈംഗികത, ഉയരം, ശരീരത്തിന്റെ നിറം, കൊമ്പുകൾ, വാൽ, പ്രത്യേക അടയാളങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവിധാനത്തിലൂടെ രേഖപ്പെടുത്താനാകും. ഇതുവഴി അന്തർ സംസ്ഥാന - അന്തർദേശീയ കന്നുകാലി കടത്തലിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
