പെട്രോൾ, ഡീസൽ വില ദിവസേന മാറ്റാനുള്ള തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പെട്രോൾ വില ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയും കുറച്ചു. ഇന്ധനവില ദിവസേന മാറ്റാനുള്ള തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ ആറിന് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞത്. ഈ വില നാളെ രാവിലെ ആറ് വരെ നിലനിൽക്കും. നാളെ പുതിയ നിരക്കിലായിരിക്കും പെട്രോളും ഡീസലും വിൽക്കുക.
നിരക്ക് മാറ്റം രാവിലെ ആറിന്
പെട്രോളിന്റെയും ഡീസലിന്റെയും നിരക്കു മാറ്റം അർദ്ധരാത്രിയിൽ പ്രാബല്യത്തിൽ വരുന്ന പതിവ് ഇതോടെ മാറി. ഇനി മുതൽ എണ്ണക്കമ്പനികൾ രാവിലെ ആറിനാണ് അതത് ദിവസത്തെ നിരക്ക് പ്രഖ്യാപിക്കുന്നത്. ഏതാനും പൈസയുടെ വ്യത്യാസം മാത്രമാകും ഓരോ ദിവസവും ഉണ്ടാകുക.
നിരക്ക് അറിയുന്നതെങ്ങനെ?
വെബ്സൈറ്റ്, എസ്.എം.എസ്, മൊബൈൽ ആപ് എന്നിവ വഴി ഓരോ ദിവസത്തെയും പുതുക്കിയ നിരക്കുകൾ അറിയാൻ സാധിക്കും.
വെബ്സൈറ്റ്
uat.indianoil.co.in/ROLocator എന്ന വെബ്സൈറ്റ് വഴി തൊട്ടടുത്ത റീട്ടെയ്ൽ ഡീലറുടെ വിവരങ്ങളും വിലനിലവാരവും അറിയാം.
എസ്.എം.എസ്
92249 92249 എന്ന മൊബൈൽ നമ്പറിലേയ്ക്ക് എസ്.എം.എസ് അയച്ചും അതത് ദിവസത്തെ പെട്രോൾ, ഡീസൽ വില അറിയാനാകും.
മൊബൈൽ ആപ്
FuelIOC- Indian Oil എന്ന ആപ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ ആപ് ഉപയോഗിച്ച് തൊട്ടടുത്ത പെട്രോൾ ബങ്കിലെ വില നിലവാരം അറിയാം.
കൺട്രോൾ റൂം
വിലമാറ്റം നിരീക്ഷിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ രാജ്യത്ത് 87 കൺട്രോൾ റൂമുകൾ തുറക്കും. എന്നാൽ പുതിയ സംവിധാനം നടപ്പിലായതോടെ പമ്പുടമകളും ഉപഭാക്താക്കളും ആശങ്കയിലാണ്.
ഓട്ടോമേഷൻ സംവിധാനം
എണ്ണക്കമ്പനികൾ തന്നെ അവരുടെ ഓഫീസിൽ ഇരുന്ന് പെട്രോൾ പമ്പുകളിലെ വില മാറ്റുന്ന രീതിയാണ് ഓട്ടോമേഷൻ സംവിധാനം. എന്നാൽ കേരളത്തിലെ മിക്ക പമ്പുകളിലും ആ സംവിധാനമില്ല. അതിനാൽ ഓരോ ദിവസവും പമ്പ് ഉടമയോ ജീവനക്കാരോ വേണം പാസ് വേഡ് ഉപയോഗിച്ച് ആ ദിവസത്തെ വില മാറ്റാൻ
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications