എയർ ഇന്ത്യയിൽ മൺസൂൺ ഓഫറിന്റെ ഭാഗമായി വെറും 706 രൂപയ്ക്ക് ടിക്കറ്റ്.
ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യയിൽ മൺസൂൺ ഓഫർ ടിക്കറ്റുകൾ. സാവൻ സ്പെഷ്യൽ 2017 സെയ്ൽ എന്ന് പേരിട്ടിരിക്കുന്ന പ്രമോഷണൽ പരിപാടിയിൽ 706 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗ് ജൂൺ 21 വരെ മാത്രം.
യാത്രാ കാലാവധി
ജൂലൈ ഒന്നിനും സെപ്തംബർ 20നും ഇടയിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് ഈ ഓഫർ നിരക്കിൽ ലഭിക്കുക. എന്നാൽ സീറ്റുകളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്നതാണ് കമ്പനിയുടെ പോളിസി.
ബുക്ക് ചെയ്യേണ്ടത് എങ്ങനെ?
എയർ ഇന്ത്യ ബുക്കിങ് ഓഫീസുകൾ, വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആഭ്യന്തര നെറ്റ് വർക്കിലെ തിരഞ്ഞെടുത്ത മേഖലകളിലേയ്ക്കുള്ള ഫ്ലൈറ്റുകൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക.
എയർ ഏഷ്യയിൽ 1499 രൂപയ്ക്ക് ടിക്കറ്റ്
മറ്റൊരു വിമാനക്കമ്പനിയായ എയർ ഏഷ്യയിൽ 1,499 രൂപയുടെ ടിക്കറ്റ് നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 25 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 9 മുതൽ സെപ്തംബർ 30 വരെയുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക.
ഓഫർ പെരുമഴ
മൺസൂൺ സീസണിൽ നിരവധി പ്രമോഷണൽ സ്കീമുകളുമായി പല വിമാനക്കമ്പനികളും രംഗത്തെത്തിയിരുന്നു. ജൂലൈ - സെപ്തംബർ മാസങ്ങളിലെ യാത്രകൾക്കായി നിരവധി പേർ ഈ ഓഫറുകൾ ഉപയോഗപ്പെടുത്തുകയും ചെയ്തു.
27 ശതമാനം വളർച്ച
വിമാനക്കമ്പനികൾ കൂടുതൽ ഓഫറുകളും ഡിസ്കൗണ്ടുകളും നൽകിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന സർവീസ് മേഖലയിൽ 27 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രമോഷണൽ സ്കീമിന്റെ ഭാഗമായി അടുത്തിടെ സ്പൈസ് ജെറ്റ് 799 രൂപയുടെ ടിക്കറ്റുകളും ഇൻഡിഗോ 899 രൂപ മുതലുള്ള ടിക്കറ്റുകളും വാഗ്ദാനം ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications