വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർക്ക് ജൂലൈ ഒന്നു മുതൽ ഡിപ്പാർച്ചർ കാർഡ് ആവശ്യമില്ല.
വിദേശത്തേയ്ക്ക് പറക്കുന്ന ഇന്ത്യക്കാർക്ക് ജൂലൈ ഒന്നു മുതൽ ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ച് നൽകേണ്ട. എല്ലാ അന്താരാഷ്ട്ര വിമാനത്തവളങ്ങളിലും ഇത് ബാധകമാണ്. എന്നാൽ റെയിൽ, സീപോർട്ട്, ലാൻഡ് ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് എന്നിവയിലൂടെ രാജ്യത്തുനിന്ന്
പുറപ്പെടുന്നവർ എംബാർക്കേഷൻ കാർഡ് പൂരിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതില്‍ നല്കുന്ന വിവരങ്ങള്‍ മുമ്പേ തന്നെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായതിനാൽ വീണ്ടും ശേഖരിക്കേണ്ട കാര്യമില്ലെന്ന് ഇമിഗ്രേഷന്‍ വകുപ്പു ചൂണ്ടിക്കാട്ടുന്നു. വിദേശത്തേയ്ക്ക് പോകുന്നവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ സുഗമമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം.
നിലവിൽ യാത്രക്കാർ ജനന തീയതി, പാസ്പോർട്ട് നമ്പർ, ഇന്ത്യയിലുള്ള വിലാസം, ഫ്ലൈറ്റിന്റെ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകണം. എന്നാൽ ജൂലൈ ഒന്നു മുതൽ ഇമിഗ്രേഷൻ സംബന്ധമായ നടപടികൾ യാത്രക്കാർക്ക് വളരെ വേഗത്തിൽ ചെയ്തു തീർക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
