സ്വർണവിലയിൽ വൻ ഇടിവ്
സ്വർണത്തിന് വീണ്ടും 80 രൂപ കുറഞ്ഞു.
കൊച്ചി: സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2685 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
21,560 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വില കുറഞ്ഞു.

ഈ മാസം ആദ്യം മുതൽ സ്വർണ വില കുത്തനെ ഇടിയുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
മേയിൽ സ്വർണവില ഇതിലും താഴ്ന്നിരുന്നു. 21440 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും വില ഇടിയാൻ കാരണം.
malayalam.goodreturns.in


Click it and Unblock the Notifications


