ഈദ് സ്പെഷ്യൽ ഓഫറുമായി ബിഎസ്എൻഎൽ
ഈദ് ഉൽ ഫിത്തർ പ്രമാണിച്ച് വമ്പിച്ച കോംമ്പോ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്ത്. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക.
കോംമ്പോ പ്ലാൻ
ബി.എസ്.എൻ.എല്ലിന്റെ 786 രൂപയുടെ കോംമ്പോ പ്ലാൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് വോയിസ് കോളുകളും 3 ജിബി ഡാറ്റയും 90 ദിവസത്തേക്ക് ലഭിക്കും. 599 കോംബോ പ്ലാനാണെങ്കിൽ 786 രൂപയുടെ ടോക്ക് ടൈമാണ് ലഭിക്കുക. എന്നാൽ 599 രൂപയുടെ പ്ലാനിന് മറ്റൊരു ഗുണം കൂടിയുണ്ട്. ഇതില്‍ 507 രൂപ നിങ്ങളുടെ മെയ്ന്‍ അക്കൗണ്ടിലും 279 രൂപ നിങ്ങളുടെ ഡെഡിക്കേറ്റഡ് അക്കൗണ്ടിലുമാണ് ലഭിക്കുക. 30 ദിവസമാണ് ഇതിന്റെ സമയപരിധി. ജൂൺ 30 വരെ മാത്രമേ ഈ ഓഫറുകൾ ലഭിക്കൂ.
ചൗക്ക 444
ബിഎസ്എൻഎൽ ചൌക്ക 444 എന്ന പേരിൽ മറ്റൊരു ഓഫർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ പ്ലാൻ അനുസരിച്ച്, 90 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഡാറ്റായാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ സ്പെഷ്യൽ താരിഫ് വൗച്ചറും പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ഈ വർഷം ആദ്യം അവതരിപ്പിച്ച എസ്.ടി.വി 333 പ്ലാൻ അഥവാ ത്രിൽ ACE പ്ലാനിനു ശേഷമാണ് ബിഎസ്എൻഎൽ എസ്ടിവി 444 പ്ലാൻ കൊണ്ടു വന്നത്. എസ്.ടി.വി 333 പ്ലാനിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
മറ്റ് ഓഫറുകൾ
ഈ പ്ലാനുകൾ കൂടാതെ ബിഎസ്എൻഎൽ മറ്റ് ഫുൾ ടോക്ക് ടൈം ഓഫറുകളും നൽകുന്നുണ്ട്. 60 രൂപ, 110 രൂപ, 210 രൂപ, 290 രൂപ എന്നിവ റീചാർജ്ജ് ചെയ്യുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനുകളും പ്രീപെയ്ഡ് ജിഎസ്എം ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കൂ.
മത്സരം ജിയോയോട്
റിലയൻസ് ജിയോ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യവുമായി രംഗത്തെത്തിയതോടെയാണ് മറ്റ് ടെലികോം കമ്പനികളും നിരക്കുകൾ വെട്ടിച്ചുരുക്കാനും കൂടുതൽ ഓഫറുകൾ നൽകാനും തുടങ്ങിയത്. 2016 സെപ്തംബർ ഒന്നിനാണ് ജിയോ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ 108 മില്യൺ ഉപഭോക്താക്കളെയാണ് ഇതിനോടകം നേടിയിരിക്കുന്നത്. ടെലികോം മേഖലയിലെ മത്സരത്തിന്റെ ഭാഗമാണ് ബിഎസ്എൻഎല്ലിന്റെ ഈ പുതിയ ഓഫറുകളും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications