ബാങ്ക് ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പാസ്ബുക്കിൽ രേഖപ്പെടുത്തണമെന്ന് ആർബിഐ നിർദ്ദേശം.
ബാങ്ക് പാസ്ബുക്കുകളിൽ ഇടപാടുകളുടെ മതിയായ വിശദാംശങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് ആർബിഐ നിർദ്ദേശം. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവയ്ക്കാണ് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കിന്റെ സർക്കുലർ ജൂൺ 22ന് പുറത്തിറങ്ങി. ബാങ്കുകൾ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ് പാസ്ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആർ.ജി.ടി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങൾ പാസ്ബുക്കിൽ ഉൾപ്പെടുത്തണം. എതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട് ഉടമ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും ഇനി മുതൽ ഉൾക്കൊള്ളിക്കണമെന്നാണ് നിർദ്ദേശം.
മുമ്പ് പാസ്ബുക്കിലെ ചുരുക്കെഴുത്തുകൾ ഒഴിവാക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ബാങ്കുകൾ വേണ്ടത്ര വിശദാംശങ്ങൾ നൽകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
