പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം ജൂൺ 30 വരെ മാത്രം.
റദ്ദാക്കിയ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ പ്രവാസികൾക്ക് അനുവദിച്ച സമയം ജൂൺ 30ന് അവസാനിക്കും. ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് 2017 ജൂൺ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിരുന്നത്. എന്നാൽ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കൂ.
റിസര്‍വ് ബാങ്കിന്റെ സോണല്‍ ഓഫീസുകളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, റീജിയണല്‍ ഓഫീസായ പുനെ എന്നിവിടങ്ങളില്‍ മാത്രമാണ് പഴയ നോട്ടുകള്‍ മാറാന്‍ അവസരമുളളൂ. ഇതിനായി പാസ്പോർട്ട്, ഇമിഗ്രേഷൻ സ്റ്റാമ്പ്, തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ബാങ്കുകളിൽ സമർപ്പിക്കുകയും വേണം.

നോട്ട് മാറ്റിയെടുക്കുന്നയാൾ എൻആർഐ ആണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പാസ്പോർട്ട് ആവശ്യപ്പെടുന്നത്. 25000 രൂപ വരെയാണ് ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കൂ.
നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ പഴയ നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി മാർച്ച് 31 വരെയായിരുന്നു. പിന്നീട് ഇത് ഡിസംബർ 31ലേയ്ക്ക് ചുരുക്കിയിരുന്നു. എന്നാൽ എൻആർഐകൾക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാവുന്ന അവസാന തീയതി ജൂൺ 30 ആണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
