ജിഎസ്ടിയെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം.
രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജിഎസ്ടി. അതുകൊണ്ട് തന്നെ ജിഎസ്ടിയെക്കുറിച്ച് നിരവധി സംശയങ്ങളും പൊതുസമൂഹത്തിനുണ്ട്. ജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കാൻ ജിഎസ്ടിയെക്കുറിച്ച് പതിവായി ഉയരുന്ന ചില സംശങ്ങൾക്ക് സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് മറുപടി നൽകുന്നുണ്ട്.
cbec.gov.in എന്ന് വെബ്സൈറ്റിൽ ഇത് ലഭ്യമാണ്. ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. ഇതിനായി മൈ ജിഎസ്ടി എന്ന ഓപ്ഷനിൽ നിന്ന് FAQs on regional language എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ജിഎസ്ടിയെക്കുറിച്ച് പതിവായി ഉയരുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇവയാണ്.
1. എന്താണ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്?
ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചുള്ള നികുതിയാണ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് അഥവാ ചരക്ക് സേവന നികുതി. നിർമ്മാണം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടയ്ക്കാവുന്ന നികുതിയാണിത്.
2. ജിഎസ്ടിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുള്ള ഉത്പന്നങ്ങൾ ഏതൊക്കെയാണ്?
വൈദ്യുതി, മദ്യം, പെട്രോൾ, ക്രൂഡ് ഓയിൽ, ഡീസൽ , പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവയെ താത്കാലികമായി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ എന്നു മുതൽ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തണമെന്ന് ജിഎസ്ടി കൗൺസിൽ പിന്നീട് തീരുമാനിക്കും.
3. ചരക്ക് സേവന നികുതി കൊണ്ട് രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങൾ?
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന വ്യത്യസ്ത നികുതികൾ ഒറ്റ നികുതിയായി മാറ്റിയതുകൊണ്ട് നികുതിയുടെ മേൽ നികുതി ഇനി ഉണ്ടാകില്ല. മാത്രമല്ല രാജ്യമാകെയുള്ള ഒരു പൊതു മാർക്കറ്റിന് വഴി ഒരുങ്ങുകയും ചെയ്യും. കൂടാതെ രാജ്യത്തിന് വളരെ പെട്ടെന്നുള്ള ഒരു സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്.
4. ചരക്കുകൾ കണ്ടുകെട്ടുന്നത് എപ്പോൾ?
നിയമത്തിന്റെ ഏതെങ്കിലും വകുപ്പുകൾ ലംഘിച്ച് ചരക്കുകൾ സപ്ലേ ചെയ്താലോ നികുതി വെട്ടിപ്പ് നടത്തിയാലോ ചരക്കുകൾ കണ്ടുകെട്ടാവുന്നതാണ്. നികുതി ബാദ്ധ്യതയുള്ള ചരക്കുകൾ രജിസ്ട്രേഷന് അപേക്ഷിക്കാതെ സപ്ലേ ചെയ്താലും ചരക്കുകൾ കണ്ട്കെട്ടും.
5. കണ്ടുകെട്ടിയ ചരക്കുകൾ വീണ്ടെടുക്കാൻ വ്യക്തിക്ക് അവസരമുണ്ടോ?
കണ്ടുകെട്ടലിന് വിധേയനായ വ്യക്തിയ്ക്ക് പിഴ അടയ്ക്കാൻ അവസരമുണ്ട്. പിഴ അടച്ചതിനു ശേഷം ചരക്കുകൾ വീണ്ടെടുക്കാം. ഈ പിഴ അടയ്ക്കേണ്ട നികുതിക്കും മറ്റ് ചാർജുകൾക്കും പുറമേയാണ്.
6. കുറ്റം ചുമത്തപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷകൾ
അഞ്ച് കോടിക്ക് മുകളിൽ നികുതിവെട്ടിപ്പ് നടത്തിയാൽ അഞ്ച് വർഷം തടവും പിഴയുമാണ് ശിക്ഷ. അഞ്ച് കോടിക്കും രണ്ട് കോടിയ്ക്കുമിടയിലുള്ള നികുതി വെട്ടിപ്പാണെങ്കിൽ മൂന്ന് വർഷം തടവും പിഴയും ലഭിക്കും. രണ്ട് കോടിക്കും ഒരു കോടിയ്ക്കുമിടയിലാണെങ്കിൽ ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ. നികുതി വെട്ടിപ്പ് നടത്താനായി വ്യാജരേഖകൾ ചമച്ചാൽ ആറ് മാസം വരെ തടവ് ലഭിക്കും.
7. എന്താണ് CGST ഉം SGST ഉം തമ്മിലുള്ള വ്യത്യാസം?
ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന സപ്ലേയിൽ കേന്ദ്രം ചുമത്തുന്ന നികുതിയെ സെൻട്രൽ ജിഎസ്ടി (CGST) എന്നും സംസ്ഥാനങ്ങൾ ചുമത്തുന്ന ജിഎസ്ടിയെ സ്റ്റേറ്റ് ജിഎസ്ടി (SGST) എന്നും വിളിക്കുന്നു. ചരക്കുകളുടെയോ സേവനങ്ങളുടെയോ അന്തർസംസ്ഥാന സപ്ലേകളിൽ ഇന്റഗ്രേറ്റഡ് ജിഎസ്ടിയും ചുമത്തപ്പെടും.
8. ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കുന്നത് എങ്ങനെയാണ്?
മീറ്റിംഗിൽ ഹാജരായി വോട്ട് ചെയ്യുന്ന നാലിൽ മൂന്ന് വോട്ടിംഗ് ശക്തിയുടെ ഭൂരിപക്ഷത്തിലാണ് തീരുമാനം എടുക്കുന്നത്. ജിഎസ്ടി കൗൺസിലിന്റെ മീറ്റിംഗിനാവശ്യമായ അംഗങ്ങളുടെ എണ്ണം ആകെയുള്ള അംഗങ്ങളുടെ പകുതിയാണ്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications