മൈക്രോസോഫ്ട് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ.
ലോകത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയുമാണ് മൈക്രോസോഫ്റ്റ്. എന്നാൽ സോഫ്റ്റ്വെയർ സേവനങ്ങൾ കുറച്ച് ക്ലൗഡ് കമ്പ്യൂട്ടിംഗിലും ബിസിനസ്സ് സർവ്വീസിലും ശ്രദ്ധ കേന്ദിരീകരിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ കമ്പനിയിൽ നിന്ന് പുറത്താക്കുമെന്നാണ് റിപ്പോർട്ട്.
മാർക്കറ്റിംഗ്/ സെയിൽസ് വിഭാഗം
മാർക്കറ്റിംഗ്, സെയിൽസ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ ഭീഷണി കൂടുതൽ ബാധിക്കുക. കമ്പനി ജീവനക്കാർക്ക് അയച്ച കത്തിൽ പിരിട്ടുവിടലിനെക്കുറിച്ച് നേരിട്ട് പറയുന്നില്ല. എന്നാൽ പുന:സംഘടനയ്ക്കു ശേഷം നിരവധി തൊഴിലവസരങ്ങൾ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ജൂലൈയിൽ കമ്പനി 2850 പേരെ പിരിച്ചുവിട്ടിരുന്നു. സ്മാർട്ട്ഫോൺ വിഭാഗവുമായി ബന്ധപ്പെട്ട ജോലിക്കാർക്കാണ് അന്ന് തൊഴിൽ നഷ്ടമായത്. ജനുവരിയിലും 700 പേരെ കമ്പനി പിരിച്ചു വിട്ടിരുന്നു.
ഉത്പന്നങ്ങളുടെ വികസനം
മൈക്രോസോഫ്ടിന്റെ ക്ലൗഡ് സോഫ്ട്വെയറായ അസുർ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനാണ് ഇനി കമ്പനി പ്രാധാന്യം നൽകുക. ഈ മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയാണ് മൈക്രോസോഫ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വർഷം ഈ രംഗത്ത് കമ്പനി 93 ശതമാനം വളർച്ച കൈവരിച്ചിരുന്നു.
എതിരാളികൾ
ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ, സുരക്ഷാ പ്രോഗ്രാമുകൾ, ഡാറ്റാബേസ്, കമ്പ്യൂട്ടർ ഗെയിംസ്, വിനോദ സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. എന്നാൽ ക്ലൗഡ് സോഫ്ട് വെയർ വികസനത്തിൽ ആമസോണിൽ നിന്നും ഗൂഗിളിൽ നിന്നും മൈക്രോസോഫ്ട് കടുത്ത മത്സരം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കമ്പനി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.
ചുവടുമാറ്റത്തിന് പിന്നിൽ
കമ്പ്യൂട്ടർ രംഗത്തെ കുത്തക നിലനിർത്തിയിരുന്ന മൈക്രോസോഫ്ട് ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ സംരംഭങ്ങളുടെയും ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. കമ്പനിക്ക് കോടിക്കണക്കിന് രൂപ ഉണ്ടാക്കി കൊടുത്തിരുന്നെങ്കിലും വിൻഡോസ് ഉൾപ്പെടെയുള്ള സോഫ്ട് വെയർ മേഖലയിലെ വരുമാനത്തിലുണ്ടായ ഇടിവാണ് മൈക്രോസോഫ്ടിന്റെ ഈ ചുവടുമാറ്റത്തിന് പിന്നിൽ.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications