ജിയോ 4ജി ഫോൺ ഉടൻ പുറത്തിറക്കും
ഉപഭോക്താക്കളെ ഞെട്ടിക്കാൻ ജിയോ വീണ്ടും എത്തുന്നു. എന്നാൽ ഇത്തവണ സൗജന്യ ഇന്റർനെറ്റോ താരിഫ് ഓഫറുകളോ അല്ല ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നത്. വെറും 500 രൂപയ്ക്ക് 4ജി ഫോൺ തന്നെയാണ് ജിയോ പുറത്തിറക്കുന്നത്.
ജൂലൈ 21ന് നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാകും പുതിയ ഫോൺ പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യ വാരത്തിലോ ഫോൺ വിപണിയിലെത്തും.

ടെലികോം രംഗത്തെ അടുത്ത മാറ്റത്തിന്റെ കാറ്റാകും ജിയോ 4ജി ഫോൺ പുറത്തിറങ്ങുന്നതോടെ ആരംഭിക്കുക. കുറഞ്ഞ വിലയ്ക്ക് രണ്ട് കോടി 4ജി ഫീച്ചർ ഫോണുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 500 രൂപയ്ക്ക് 4ജി ഫോൺ ലഭ്യമാകുന്നതോടെ നിരവധി പേർ ജിയോയുടെ ഉപഭോക്താക്കളാകും എന്നതിൽ സംശയം വേണ്ട.
കൂടാതെ കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച 84 ദിവസത്തെ ധൻ ധനാ ധൻ ഓഫറുകൾ അവസാനിക്കാനിരിക്കെ പുതിയ താരിഫുകളെക്കുറിച്ചും ഉടൻ പ്രഖ്യാപനം ഉണ്ടാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
