വ്യാപാര സ്ഥാപനങ്ങളിൽ നാളെ മുതൽ വാണിജ്യ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തും
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ നാളെ മുതൽ വാണിജ്യ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. പരിശോധന തടയാനുള്ള ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കുറവ് പ്രാബല്യത്തിലാക്കാതെ കൊള്ളലാഭമുണ്ടാക്കുന്ന വ്യാപാരികളെ കുടുക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രം ശക്തമായ ഇടപെടലുകൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി വന്നതോടെ പലവ്യഞ്ജനങ്ങൾക്കടക്കം എം.ആർ.പിയെക്കാൾ കൂടുതൽ വില ഇൗടാക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് പരിശോധന. സൂപ്പർ മാർക്കറ്റുകൾ, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ അമിതവില ഇൗടാക്കിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
പാക്കറ്റുകളിൽ രേഖപ്പെടുത്തിയ എംആർപിയേക്കാൾ അധിക വില ഈടാക്കുക, എംആർപി മറയ്ക്കുക, മായ്ക്കുക, എംആർപി രേഖപ്പെടുത്താതെ വിൽപ്പന നടത്തുക, പ്രഖ്യാപിത അളവിലും തൂക്കത്തിലും എണ്ണത്തിലും കുറവു വരുത്തുക, അളവു തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് മുഖ്യമായും പരിശോധിക്കുക.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
