ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസ ചെലവ് കൂടില്ലെന്ന് കേന്ദ്രം.
ചരക്കു സേവന നികുതി (ജിഎസ്ടി) നിലവിൽ പ്രാബല്യത്തിൽ വന്നതോടെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം ചെലവു കുറയുമെന്ന് കേന്ദ്രം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടിക്കു കീഴില്‍ വിദ്യാഭ്യാസം ചെലവേറിയതാവുമെന്ന റിപ്പോർട്ടുകളെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നൽകിയത്. ഉച്ചഭക്ഷണ പദ്ധതി, സ്കൂളുകളിലെ സുരക്ഷ, ശുചീകരണം തുടങ്ങിയവ നികുതിപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്കൂൾ ബാഗിനും മറ്റും വില കുറക്കുകയാണ് ചെയ്തത്. ഒരു വിദ്യാഭ്യാസ സ്ഥാപനം വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർക്ക് നൽകുന്ന സേവനത്തിന് നികുതിയില്ല. ഇവരെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരിച്ചുവിടുന്നതിനുമുള്ള ഗതാഗത സൗകര്യവും നികുതിരഹിതമാണ്.
തടവുകാരെയും ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന 65 വയസ്സ് കഴിഞ്ഞവരെയും ജി.എസ്.ടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications