എസ്ബിഐ സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വിവിധ ബാങ്കിംഗ് സേവനങ്ങളുടെ സർവ്വീസ് ചാർജ് പരിഷ്കരിച്ചു. മൊബൈൽ ആപ്ലിക്കേഷനായ 'സ്റ്റേറ്റ് ബാങ്ക് ബഡ്ഡി' വഴി എടിഎം പിൻവലിക്കുന്നതിനും മറ്റ് പണമിടപാടുകൾക്കുമാണ് സർവ്വീസ് ചാർജ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്.
എസ്ബിഐ ഉപഭോക്താക്കൾക്ക് തിരിച്ചടി
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ എസ്ബിഐ ഉപഭോക്താക്കൾക്ക് വീണ്ടും തിരിച്ചടിയായി. 15 ശതമാനമായിരുന്ന നികുതി ഇപ്പോൾ 18 ശതമാനമായിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ബഡ്ഡി വഴി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ 25 രൂപയാണ് ജിഎസ്ടി നിരക്ക്. നിങ്ങളുടെ എസ്ബിഐ ബഡ്ഡി അക്കൗണ്ടിൽ നിന്ന് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്താൽ മൂന്ന് ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്.
ഓൺലൈൻ ട്രാൻസ്ഫർ
ഉടനടിയുള്ള പെയ്മെൻറ് സേവനത്തിലൂടെ ഓൺലൈൻ ഫണ്ട് കൈമാറ്റം ചെയ്യാൻ ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഇപ്പോൾ അഞ്ച് രൂപയും ടാക്സുമാണ് ഈടാക്കുന്നത്. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിലാണ് തുകയെങ്കിൽ 15 രൂപയും ടാക്സും ഈടാക്കും. രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിലാണ് തുകയെങ്കിൽ 25 രൂപയും ടാക്സുമാണ് ഈടാക്കുക.
ചെക്ക്ബുക്ക്
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് ഉള്ള ഒരു ഉപഭോക്താവ് 10 ലീഫ് ചെക്കുബുക്കിന് 30 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് നൽകേണ്ടത്. 25 ലീഫുകളുള്ള ചെക്ക്ബുക്കിന് 75 രൂപ നൽകണം. ലീഫുകളുടെ എണ്ണം 50 ആയാൽ 150 രൂപയാണ് നൽകേണ്ടത്.
ഡെബിറ്റ് കാർഡ്
പുതിയ ഡെബിറ്റ് കാർഡുകൾക്കും ജിഎസ്ടി ബാധകമാണ്. റുപേ ക്ലാസിക് കാർഡ് സേവനം മാത്രമാണ് നിങ്ങൾക്ക് സൗജന്യമായി ലഭിക്കൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
