ദിലീപിന്റെ അറസ്റ്റ് സിനിമമേഖലയിൽ കോടികളുടെ നഷ്ടമുണ്ടാക്കും.
ദിലീപിന്റെ അറസ്റ്റോടെ ചിത്രീകരണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ മൂന്ന് സിനിമകളാണ് വെള്ളത്തിലായിരിക്കുന്നത്. ഇത് സിനിമ മേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കും.
അനിശ്ചിതത്വത്തിലായ സിനിമകൾ
ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന രാമലീല, ഗോകുലം ഗോപാലന് നിര്‍മിക്കുന്ന കമ്മാര സംഭവം, സനല്‍ തോട്ടം നിർമ്മിക്കുന്ന പ്രൊഫസര്‍ ഡിങ്കൻ എന്നിവയാണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ദിലീപ് ജയിലിലായതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത് ഈ സിനിമകളും പണം മുടക്കിയ നിർമ്മാതാക്കളുമാണ്.
രാമലീലയ്ക്ക് 15 കോടി
ദിലീപിന്റെ ഉടൻ പുറത്തിറങ്ങാനിരുന്ന രാമലീലയുടെ നിര്‍മാണ ചെലവ് ഏകദേശം 15 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ സാഹചര്യത്തില്‍ രാമലീലയുടെ റിലീസ് അനന്തമായി നീളും. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ജനപ്രതിനിധിയായാണ് എത്തുന്നത്.
കമ്മാര സംഭവത്തിന് 12 കോടി
ഗോകുലം ഗോപാലന് നിര്‍മിക്കുന്ന കമ്മാര സംഭവമാണ് ദിലീപിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം. നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്ക്കുന്ന കമ്മാര സംഭവിന്റെ ചെലവ് 12 കോടി രൂപയാണ്. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രൊഫസര്‍ ഡിങ്കനും കിട്ടി പണി
ദിലീപിന്റെ ആദ്യ ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സനല്‍ തോട്ടമാണ്. 10നും 15 കോടിയ്ക്കുമിടയിലാണ് പ്രൊഫസര്‍ ഡിങ്കന്റെയും നിര്‍മാണ ചെലവ്.
ആകെ നഷ്ടം 30 കോടി
മൂന്ന് ചിത്രങ്ങളിലുമായി നിര്‍മാതാക്കൾക്ക് ആകെ നഷ്ടം മുപ്പത് കോടിയോളം രൂപയാണ്. ദിലീപ് എന്ന് പുറത്തിറങ്ങും എന്ന് വ്യക്തമല്ലാത്തതിനാല്‍ പണം പലിശയ്ക്കും മറ്റും എടുത്തിരിക്കുന്ന നിര്‍മാതാക്കൾക്ക് നഷ്ടം വീണ്ടും കൂടും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
