കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീര്‍പ്പായി.
സംസ്ഥാനത്ത് കോഴിക്കച്ചവടക്കാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട്ട് ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച യോഗത്തിലാണ് തീരുമാനമായത്.
ജിഎസ്ടി നടപ്പിലായതോടെ കോഴി വില കുത്തനെ കുറയുമെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ വില കുതിച്ചുയരുകയാണ് ചെയ്തത്. ഇതിനെതിരെ സർക്കാർ കർശന നടപടികളുമായി രംഗത്തെത്തി. ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.

എന്നാല്‍ ഈ വിലയ്ക്ക് വില്‍ക്കാനാവില്ലെന്ന് കോഴി കച്ചവടക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങിയെങ്കിലും വിലയുടെ കാര്യത്തില്‍ ഒരു വിധത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന് ധനമന്ത്രി പറഞ്ഞതോടെ സമരം പിന്‍വലിക്കുകയും സര്‍ക്കാരിന്റെ തീരുമാനത്തിന് വഴങ്ങുകയുമായിരുന്നു.
രണ്ട് മാസത്തോളമായി സംസ്ഥാനത്ത് കോഴിവില ഉയരുകയായിയരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രമാതീതമായി ചൂടു വർധിച്ചതുമൂലം കോഴിക്കുഞ്ഞുകൾ കൂട്ടത്തോടെ ചത്തതാണ് വില ഉയരാൻ കാരണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
