എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്ക് എസ്ബിഐ കുറച്ചു.
ന്യൂഡല്‍ഹി: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്കുകള്‍ എസ്ബിഐ വെട്ടിക്കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്.
ജൂലായ് 15 മുതല്‍
നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവ വഴിയുള്ള പണമിടപാടുകളുടെ സേവന നിരക്കുകളാണ് കുറയുക. ജൂലായ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
എന്‍ഇഎഫ്ടി
എന്ഇഎഫ്ടിയിലൂടെ 10000 രൂപ വരെ നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ കൈമാറുന്നതിനുള്ള സേവനനിരക്ക് മുമ്പ് രണ്ട് രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒരു രൂപയായി കുറച്ചിട്ടുണ്ട്. 10000നും ഒരുലക്ഷത്തിനുമിടയിലുള്ള തുക കൈമാറുന്നതിനുള്ള നിരക്ക് നാലിൽ നിന്ന് രണ്ട് രൂപയായും കുറച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിന് മുകളിൽ
ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിലുള്ള തുകയ്ക്ക് 12 രൂപയിൽ നിന്ന് മൂന്ന് രൂപയായും, രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 രൂപയിൽ നിന്ന് അഞ്ച് രൂപയായും നിരക്ക് കുറച്ചിട്ടുണ്ട്.
ആര്‍ടിജിഎസ്
ആര്‍ടിജിഎസിലൂടെ രണ്ട് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിൽ പണമിടപാട് നടത്തുന്നതിന് 20ൽ നിന്ന് അഞ്ച് രൂപയായും അഞ്ച് ലക്ഷത്തിന് മുകളിൽ പണമിടപാട് നടത്തുന്നതിന് 40 രൂപയിൽ നിന്ന് 10 രൂപയായുമാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഐഎംപിഎസ് വഴി ആയിരം രൂപ വരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ അടുത്തിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications