വിപ്രോയുടെ മൈസൂർ യൂണിറ്റ് ഉടൻ അടച്ചുപൂട്ടും.
വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് കമ്പനിയുടെ മൈസൂർ യൂണിറ്റ് ഉടൻ അടച്ചുപൂട്ടും. കമ്പനി കടുത്ത നഷ്ട്ടത്തിലായതോടെയാണ് അടച്ചുപൂട്ടൽ നടപടികൾ ആരംഭിച്ചത്.
എൽഇഡി സാങ്കേതികവിദ്യ പ്രചാരം നേടിയതോടെ, കമ്പനി നിർമ്മിക്കുന്ന സിഎഫ്എൽ ഉത്പന്നങ്ങളുടെ വിപണി ഇടിഞ്ഞതാണ് കമ്പനി നഷ്ട്ടത്തിലാകാൻ കാരണം. രണ്ടു വർഷമായി സിഎഫ്എൽ ഉത്പന്നങ്ങളുടെ വിപണനത്തിൽ കടുത്ത മാന്ദ്യമുണ്ടായിട്ടുണ്ട്.

കമ്പനിയിലെ 84 ജീവനക്കാർക്കും ഈ വർഷം ആദ്യം തന്നെ വിആർഎസ് നൽകിയിരുന്നു. കമ്പനി നിർത്തലാക്കുന്ന വിവരം രണ്ടു മാസം മുമ്പ് ഗവൺമെന്റിനെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിരുന്നതായും വിപ്രോ വ്യക്തമാക്കി.
ഉത്പാദനം ഗണ്യമായി കുറച്ചും മറ്റു ചെലവുകൾ ഒഴിവാക്കിയും ഒരു വർഷത്തോളമായി കമ്പനി പിടിച്ചു നിർത്താനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. എന്നാൽ നഷ്ടം വീണ്ടും കൂടിയതോടെയാണ് ഉടൻ അടച്ചുപൂട്ടൽ നടത്തുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
