തക്കാളി വില 100 കടന്നു.
രാജ്യത്ത് ചെറിയ ഉള്ളിക്ക് പിന്നാലെ തക്കാളിക്കും വില നൂറു കടന്നു. ഒരു മാസം മുമ്പ് കിലോക്ക് പത്ത് രൂപ ഉണ്ടായിരുന്ന തക്കാളിക്കാണ് ഇപ്പോൾ 100 മുതൽ 110 രൂപ വരെ വില കൂടിയിരിക്കുന്നത്. ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് തക്കാളി വില ഉയരാൻ കാരണം.
തക്കാളി ഉത്പാദനത്തിൽ 65 ശതമാനം കുറവുണ്ടായതായാണ് വിവരം. സീസണല്ലാത്തതിനാൽ സെപ്റ്റംബർ വരെ വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. അടുത്തിടെ കേരളത്തിൽ ഉള്ളിവിലയും റെക്കോർഡിലെത്തിയിരുന്നു. ഉള്ളി 100 രൂപ കടന്നതിന് പിന്നാലെയാണ് ഇപ്പോൾ തക്കാളി വിലയും കുതിച്ചുയരുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. കർണാടകത്തിൽ നിന്ന് മുമ്പ് എത്തിയിരുന്നതിന്റെ പകുതി ലോഡ് തക്കാളി മാത്രമാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്.
കേരളത്തില്‍ അപൂര്‍വം ചിലയിടങ്ങളിൽ കൃഷി ഉണ്ടായിരുന്നെങ്കിലും മഴ തുടങ്ങും മുമ്പ് വിളവെടുത്തിരുന്നു. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തക്കാളി കൃഷിക്ക് നാശമുണ്ടായതും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications