ആക്സിസ് ബാങ്ക് ശിഖ ശർമ്മയേക്കാൾ മികച്ച പിൻ​ഗാമിയെ തേടുന്നു!!!

ആക്സിസ് ബാങ്കിന് പുതിയ എംഡിയെ തിരയുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറെയും സിഇഒയെയും തിരയുന്നു. നിലവിലെ എംഡിയും സിഇഒയുമായ ശിഖ ശർമ്മയേക്കാൾ മികച്ചയാളെയാണ് ബാങ്ക് തിരയുന്നത്. കാരണം അടുത്ത വർഷം അവർ ബാങ്കിൽ നിന്ന് പടിയിറങ്ങുമെന്നാണ് അടുത്തവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

ജൂൺ 2018

ജൂൺ 2018

ആർബിഐ അംഗീകാരമനുസരിച്ച് 2018 ജൂൺ 30 വരെയാണ് ശിഖ ശർമ്മയുടെ കാലാവധി. തുടർന്ന് ആരാകും ആക്സിസ് ബാങ്കിന്റെ തലപ്പത്ത് എന്ന ച‍‍ർച്ചകളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. കൂടാതെ ശിഖ ശർമ്മയുടെ പിൻ​ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്.

അഴിച്ചുപണി

അഴിച്ചുപണി

നിശ്ചിത ഇടവേളകളിൽ ബോർഡ് അഴിച്ചുപണികൾ നടത്താറുണ്ട്. എന്നാൽ നേതൃത്വ മാറ്റം തികച്ചും പക്വതയില്ലാത്ത തീരമാനമാണെന്ന് ഒരു ആക്സിസ് ബാങ്ക് വക്താവ് തന്നെ പറയുന്നു.

തുടക്കം

തുടക്കം

മൂന്നാം തവണയാണ് ശിഖ ശർമ്മ ആക്സിസ് ബാങ്ക് എംഡിയായി പ്രവർത്തിക്കുന്നത്. 2009ലായിരുന്നു ഈ ടേമിന് തുടക്കം കുറിച്ചത്. അവരുടെ ആദ്യ ടേം അവസാനിച്ചപ്പോൾ ബോർഡ് നേതൃസ്ഥാനത്തിൽ അഴിച്ചുപണികൾ നടത്തിയിരുന്നില്ല. 2009ൽ ശിഖ ശർമ്മ പ്രവർത്തനം ആരംഭിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്കിന് ഏറ്റവും മികച്ച വരുമാനം ഉണ്ടാക്കിയിരുന്ന രണ്ടാമത്തെ ബാങ്ക് ആക്സിസ് ബാങ്കായിരുന്നു.

ബാങ്കിന്റെ പതനം

ബാങ്കിന്റെ പതനം

ഇപ്പോൾ ആക്സിസ് ബാങ്ക് തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ ബാങ്കിന്റെ ചില ശാഖകളിൽ നോട്ട് നിരോധന സമയത്ത് ചില തിരിമറികൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ ആദായ നികുതി വകുപ്പിന്റെ സൂക്ഷമമായ നിരീക്ഷണം ബാങ്കിന് മേലുണ്ട്.

വിമർശനങ്ങൾ

വിമർശനങ്ങൾ

കഴിഞ്ഞ ഒരു വർഷമായി ബാങ്കിനുണ്ടായ സാമ്പത്തിക തകർച്ചയുടെ പേരിൽ വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ് ശിഖ ശർമ്മ. ബാങ്കിന്റെ ലാഭത്തിലുണ്ടായ കുറവാണ് ഇതിന് പിന്നിൽ. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കനുസരിച്ച് 43ശതമാനം നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്.

malayalam.goodreturns.in

English summary

Axis Bank starts search for new MD to succeed Shikha Sharma

The board of India's third largest lender Axis BankBSE 0.21 % has begun the search for a new MD and CEO to succeed Shikha Sharma who may step down from her position once her term ends next year, two people aware with the development said. The board has hired executive search firm Egon Zehnder to find Sharma's successor whose term ends in June 2018.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X