കോഴിക്ക് വീണ്ടും വില കൂടി.
സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി. ഒരു കിലോ കോഴിയിറച്ചിക്ക് വില 150 രൂപ കടന്നു. തമിഴ്നാട്ടിലെ ഫാമുകള്‍ വില കൂട്ടിയെന്നാണ് വീണ്ടും വ്യാപാരികൾ പറയുന്ന ന്യായം.
ഇതോടെ ധനമന്ത്രിയുടെ വാക്ക് പാഴ്വാക്കായിരിക്കുകയാണ്. മിക്കയിടങ്ങളിലും വില കിലോക്ക് നൂറ്റി എഴുപത് കടന്നു. എന്നാൽ സ്വന്തമായി ഫാമുള്ളവരും സംഘടനകളിൽ നിന്ന് വിട്ടുനിൽക്കുന്നവരും മാത്രമാണ് സർക്കാർ പറഞ്ഞ വിലയ്ക്ക് കച്ചവടം നടത്തുന്നത്.

വില കുറയ്ക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോഴിക്ക് തോന്നിയ വില ഈടാക്കുന്നവർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് വ്യാപാരികൾക്ക് ധൈര്യം പകരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജിഎസ്ടിയുടെ പേരില്‍ കൊള്ളലാഭം ഈടാക്കാന്‍ അനുവദിക്കില്ലെന്നും ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്ക്കാന് അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ പാഴ്വാക്കായിരിക്കുകയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
