സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ വീണ്ടും ഫ്ലിപ്കാർട്ടിന്റെ വാഗ്ദാനം.
ഓൺലൈൻ വ്യാപാര രംഗത്തെ പ്രമുഖരായ സ്നാപ്ഡീലിനെ സ്വന്തമാക്കാനൊരുങ്ങി വീണ്ടും ഫ്ളിപ്കാര്‍ട്ട്. ഇത് സംബന്ധിച്ച ആദ്യ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. 90 കോടി മുതൽ 95 കോടി ഡോളർ വരെയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ വാഗ്ദാനം. എന്നാൽ സ്നാപിഡീലിന്റെ തീരുമാനം ഇതുവരെ വ്യക്തമല്ല.
ഫ്ലിപ്കാർട്ട് ആദ്യം ഓഫർ ചെയ്ത 85 കോടി ഡോളർ സ്നാപ്ഡീൽ നിരസിച്ചതാണ് മുമ്പ് ഏറ്റെടുക്കൽ നടപടി നടക്കാതിരിക്കാൻ കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്ലിപ്കാർട്ട് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്.

സോഫ്ട് ബാങ്ക് സ്നാപിഡീലിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സ്നാപ്ഡീൽ നിക്ഷേപത്തിലൂടെ മാത്രം സോഫ്ട്ബാങ്കിന് നഷ്ടമായത് 2960 കോടി രൂപയാണ്. ഇതിനെ തുടർന്നാണ് സ്നാപ്ഡീലിനെ ഫ്ലിപ്കാർട്ടിന് വിൽക്കാൻ സോഫ്ട്ബാങ്ക് തീരുമാനിച്ചത്.
അമേരിക്കൻ കമ്പനിയായ ആമസോണിന്റെ വരവോടെ ഇന്ത്യൻ ഇ കൊമേഴ്സ് സ്ഥാപനങ്ങൾ തമ്മിലുണ്ടായ മത്സരമാണ് സ്നാപ്ഡീലിന്റെ പതനത്തിന് കാരണം. വൻ വിലക്കുറവിൽ സാധനങ്ങൾ വിറ്റഴിച്ചതാണ് കമ്പനിയുടെ തകർച്ചയ്ക്ക് പ്രധാന കാരണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
