വെളിച്ചെണ്ണ വില കൂടുന്നു.
സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് വില കുതിക്കുന്നു. ഇന്നലെ 13,700 ആയിരുന്നു ക്വിന്റലിന് വില. തിങ്കളാഴ്ച 13,500 രൂപയായിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് കൂടിയത്.
കിലോയ്ക്ക് രണ്ടുരൂപ കൂടി ഇന്നലെ 152 രൂപയ്ക്കാണ് വ്യാപാരം പുരോഗമിച്ചത്. കൊപ്രവില 9180 രൂപയായും ഉയർന്നു. നാളികേരത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് നാലുരൂപ കൂടിയിട്ടുണ്ട്.

വെളിച്ചെണ്ണയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി ചുമത്തിയതും നാളികേര ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. വില കൂടിയതോടെ വെളിച്ചെണ്ണയുടെ ഉപഭോഗത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതേ തുടർന്ന് പാമോയില്‍ വിൽപ്പനയിൽ വർദ്ധനവുമുണ്ടായിട്ടുണ്ട്. സൂര്യകാന്തി എണ്ണയുടെ വില്പനയും കൂടിയിട്ടുണ്ട്.
വെളിച്ചെണ്ണ വില വര്‍ദ്ധന കേരകര്ഷകന് കാര്യമായ ഗുണം ചെയ്യില്ല, ഇടനിലക്കാരാണ് നേട്ടമുണ്ടാക്കുന്നതെന്ന് ചില്ലറ വ്യാപാരികള്‍ പറയുന്നു. ജനുവരി മുതല്‍ മെയ് വരെയാണ് നാളികേര വിളവെടുപ്പിന്റെ സീസണ്. എന്നാല്‍ വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെ സംഭരിച്ച കൊപ്രയും നാളികേരവും കര്‍ഷകര്‍ മുഴുവനായി വിറ്റഴിക്കുകയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
