2017ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സെലിബ്രിറ്റികൾ
2017ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടിരുന്നു. സിനിമ, സംഗീതം, ടെലിവിഷൻ, സ്പോട്സ് രംഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നവരുടെ പട്ടികയാണ് ഫോബ്സ് പുറത്തിറക്കിയത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർ 100 പേരടങ്ങുന്ന ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഷാരൂഖ് ഖാൻ
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനാണ് ഫോബ്സിന്റെ പട്ടികയിലെ മുൻനിരക്കാരനായ ഇന്ത്യൻ താരം. 100 പേരടങ്ങുന്ന പട്ടികയിലെ 65-ാം സ്ഥാനക്കാരനാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ വർഷം ഷാരൂഖിന്റെ സ്ഥാനം 86-ാമത് ആയിരുന്നു. എന്നാൽ ഇത്തവണ 21 സ്ഥാനം കടന്നാണ് താരം മുന്നിലെത്തിയിരിക്കുന്നത്. 38 മില്യൺ ഡോളറാണ് ഷാരൂഖിന്റെ വരുമാനം.
അഭിനയം മാത്രമല്ല
വിവിധ സ്രോതസ്സുകൾ വഴി എത്തുന്നതാണ് ഷാരൂഖ് ഖാന്റെ സമ്പാദ്യം. അഭിനയം, നിർമ്മാണം, സ്റ്റേജ് ഷോകൾ, ടെലിവിഷൻ ഷോകൾ തുടങ്ങിയവയാണ് ഷാരൂഖിന്റെ വരുമാന സ്രോതസ്സ്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥാവകാശവും ഷാരൂഖിന്റെ വരുമാനം ഇരട്ടിയാക്കുന്നു.
സൽമാൻ ഖാൻ
ഷാരൂഖിന് തൊട്ട് പിന്നിൽ സൽമാൻ ഖാനും ഫോബ്സ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 71-ാം സ്ഥാനമാണ് സൽമാൻ ഖാനുള്ളത്. 37 മില്യൺ ഡോളറാണ് സൽമാൻ ഖാന്റെ വരുമാനം. 2015ൽ സൽമാൻ 72-ാം സ്ഥാനക്കാരനായിരുന്നു.
അക്ഷയ് കുമാർ
അക്ഷയ് കുമാർ ഇത്തവണ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ 80 സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ അക്ഷയ്കുമാറിന്റെ പ്രതിഫലം ഉയർന്നിട്ടുണ്ട്. 35.5 മില്യൺ ഡോളറാണ് അക്ഷയ് ഈ വർഷം നേടിയത്. കഴിഞ്ഞ വർഷം 94-ാം സ്ഥാനക്കാരനായിരുന്നു അക്ഷയ് കുമാർ.
ഡിഡ്ഡി
130 മില്യൺ ഡോളർ സമ്പാദ്യവുമായി അമേരിക്കൻ റാപ്പര്‍ സീന്‍ ജോണ്‍ കോംപ്‌സാണ് ഫോബ്സ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരൻ. ഡിഡ്ഡി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ജസ്റ്റിൻ ബീബർ
പോപ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ജസ്‌ററിന്‍ ബീബര്‍ ചെറുപ്രായത്തിനുള്ളിൽ തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു. ഫോബ്സിന്റെ പട്ടികയിൽ 13-ാം സ്ഥാനമാണ് ഈ കാനഡക്കാരനുള്ളത്. 83.5 മില്യൺ ഡോളറാണ് ജസ്റ്റിൻ ബീബറിന്റെ വരുമാനം.
ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുഡ്ബോൾ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചാം സ്ഥാനത്താണുള്ളത്. 93 മില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ വരുമാനം.
മെസ്സി
അർജന്റീനിയൻ സൂപ്പർ ഫുഡ്ബോളർ ലയണൽ മെസ്സി 14-ാം സ്ഥാനത്തുണ്ട്. 80 മില്യൺ ഡോളറാണ് ഈ കായിക താരത്തിന്റെ ഈ വർഷത്തെ വരുമാനം.
റോജർ ഫെഡറർ
ടെന്നീസ് താരം റോജർ ഫെഡറർ 64 മില്യൺ ഡോളറുമായി പട്ടികയിൽ 23-ാം സ്ഥാനത്തുണ്ട്. സ്വിസ്സ് ടെന്നീസ് കളിക്കാരനാണ് ഇദ്ദേഹം.
വിൻ ഡീസൽ
നിരവധി ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും ചലച്ചിത്ര നിർമാതാവും തിരകഥാകൃത്തുമായ വിൻ ഡീസൽ പട്ടികയിലെ 31-ാം സ്ഥാനക്കാരനാണ്. 54.5 മില്യൺ ഡോളറാണ് വിൻ ഡീസൽ ഒരു വർഷം കൊണ്ട് നേടിയത്.
ജാക്കി ചാൻ
49 മില്യൺ ഡോളറുമായി ചൈനീസ് - ഹോളിവുഡ് നടൻ ജാക്കി ചാൻ 39-ാം സ്ഥാനത്തുണ്ട്. കുൻഫു എന്ന അയോധനകലയ്ക്ക് പ്രാധാന്യമുണ്ടാക്കിയതിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണ് ജാക്കി ചാൻ.
നെയ്മർ
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറും സൽമാൻ ഖാനും ഒരേ വരുമാനമാണ് നേടിയിരിക്കുന്നത്. 37 മില്യൺ ഡോളർ. സൽമാൻ ഖാനെ പോലെ തന്നെ പട്ടികയിലെ 71-ാം സ്ഥാനക്കാരനാണ് നെയ്മറും.
ഉസൈൻ ബോൾട്ട്
ജമൈക്കൻ ഓട്ടക്കാരനും ലോക റെക്കോർഡ് ഉടമയുമായ ഉസൈൻ ബോൾട്ട് പട്ടികയിലെ 88-ാം സ്ഥാനക്കാരനാണ്. 34.2 മില്യൺ ഡോളറാണ് ബോൾട്ടിന്റെ വരുമാനം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
