പുതിയ ഇരുപത് രൂപ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു
റിസർവ് ബാങ്ക് പുതിയ ഇരുപത് രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും. 2005ൽ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരീസ് നോട്ടുകൾക്ക് പകരമാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്.
നിലവിലുള്ള 20 രൂപ നോട്ടുകൾക്ക് സമാനമായ നോട്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. എന്നാൽ റിസർവ് ബാങ്ക് ഗവർണർ ഊർജിത്ത് പട്ടേലിന്റെ ഒപ്പിന് സമീപം നമ്പർ പാനലിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് എന്ന അക്ഷരം കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും.

പുതിയ നോട്ട് അച്ചടിച്ചാലും ഇപ്പോൾ പ്രചാരത്തിലുള്ള നോട്ടിന് തുടർന്നും സാധുതയുണ്ടാകും. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന ചില്ലറക്ഷാമം പരിഹരിക്കാനാണ് റിസര്‍വ് ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്.
നവംബറിലെ 500, 1000 നോട്ടുകളുടെ അസാധുവാക്കലിന് ശേഷം പുതിയതായി 2000, 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ആവശ്യത്തിന് നോട്ടുകൾ ലഭ്യമല്ലാത്തത് കടുത്ത പ്രതിസന്ധികൾക്ക് കാരണമായിരുന്നു. രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ മുന്നറിയിപ്പ് ഇല്ലാതെ പിൻവലിച്ചതാണ് ജനങ്ങളെ വലച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
