നയൻതാരയെ ടാറ്റ സ്കൈയുടെ സൗത്ത് ഇന്ത്യൻ ബ്രാൻഡ് അംബാസിഡറായി തെരെഞ്ഞെടുത്തു.
ഇന്ത്യയിലെ പ്രമുഖ കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമായ ടാറ്റ സ്കൈയുടെ ദക്ഷിണേന്ത്യൻ വിപണിയുടെ ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ സൂപ്പർ നായിക നയൻ താരയെ തെരഞ്ഞെടുത്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളില്‍ നയന്‍താര നായികയായ പരസ്യം അവതരിപ്പിക്കും.
പുതിയ പ്രചാരണത്തിലൂടെ വിപണിയിലെ ബ്രാൻഡിന്റെ സാന്നിദ്ധ്യം വിപുലമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ചെറു പട്ടണത്തിലെ ടാറ്റ സ്കൈ ഔട്ട്ലെറ്റിൽ പ്രത്യേക പാക്ക് വിൽക്കുന്ന പെൺകുട്ടിയായാണ് നയൻ താരയെ പരസ്യചിത്രത്തിൽ അവതരിപ്പിക്കുന്നത്.

220 ചാനലുകളുള്ള ടാറ്റ സ്കൈയുടെ പാക്കിൽ നിരവധി വിനോദ പരിപാടികളുണ്ട്. ടാറ്റ സ്കൈയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നയൻതാര അറിയിച്ചു.
നയൻതാരയുടെ വ്യക്തിത്വവും കലാപരമായ കഴിവും ജനങ്ങൾക്ക് അവരോടുള്ള ആരാധനയുമാണ് ടാറ്റ സ്കൈയുടെ സൗത്ത് ഇന്ത്യൻ അംബാസിഡറായി തെരെഞ്ഞെടുക്കാൻ കാരണമെന്ന് ടാറ്റ സ്കൈയുടെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ മാലയ് ദിക്ഷിത് പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
