കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

Posted By:
Subscribe to GoodReturns Malayalam

ഗൂഗിൾ, ആപ്പിൾ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ കമ്പനികൾ ഓരോ മാസവും സമ്പാദിക്കുന്നത് കോടികളാണ്. എന്നാൽ അവർ ഓരോ സെക്കൻഡിലും സമ്പാദിക്കുന്നത് എത്രയെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. ആ കണക്കുകൾ അറിയണ്ടേ...

ആപ്പിൾ

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ആപ്പിൾ 60 സെക്കന്റ് കൊണ്ടുണ്ടാക്കുന്ന വരുമാനം 328,965 ഡോളറാണ്. ഇതനുസരിച്ച് ഓരോ സെക്കൻഡിലും ആപ്പിളിന്റെ ലാഭം 1100 ഡോളറാണ്. ഏകദേശം 70000 രൂപ സെക്കൻഡിൽ ആപ്പിൾ സമ്പാദിക്കുന്നുണ്ട്.

മൈക്രോസോഫ്റ്റ്

മറ്റൊരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ മൈക്രോസോഫ്റ്റ് 60 സെക്കൻഡിനുള്ളിൽ നേടുന്ന വരുമാനം 149,843 ഡോളറാണ്. അതായത് സെക്കൻഡിൽ 2331 ഡോളർ വരുമാനമുണ്ടാക്കുന്നുണ്ട്. ഇതിൽ 42,082 ഡോളർ ലാഭവും കമ്പനി നേടുന്നുണ്ട്.

​ഗൂ​ഗിൾ

ഒരു മിനിറ്റിൽ ​ഗൂ​ഗിൾ നേടുന്ന വരുമാനം 115,150 ഡോളർ ആണ്. കൂടാതെ കമ്പനിയുടെ ലാഭമായി 23,509 ഡോളറാക്കി ഇത് മാറ്റുന്നുമുണ്ട്.

സാംസം​ഗ്

സൗത്ത് കൊറിയൻ മൾട്ടിനാഷണൽ കമ്പനിയും ടെക്ക് ഭീമനുമായ സാംസം​ഗ് അറുപത് സെക്കറ്റുകൾ കൊണ്ടുണ്ടാക്കുന്നത് ഏകദേശം 413,768 ഡോളറാണ്. അതായത് ഒരു സെക്കന്റിൽ 1640 ഡോളർ. ഇത് ഏകദേശം ഒരു ലക്ഷം രൂപയോളം വരും.

എച്ച്പി

ഓരോ മിനിറ്റിലും 216,149 ഡോളറാണ് എച്ച്പി നേടുന്ന വരുമാനം. അമേരിക്കയിലെ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് എച്ച്പി.

ആമസോൺ

കൂടുതൽ വരുമാനം നേടുന്ന മറ്റൊരു കമ്പനിയാണ് ആമസോൺ. 143,304 ഡോളറിന്റെ ബിസിനസ് ആമസോൺ ഓരോ മിനിട്ടിലും ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ തുക കമ്പനിയുടെ ലാഭത്തിൽ കാണാനില്ല. വെറും 1434 ഡോളർ മാത്രമാണ് ആമസോണിന്റെ ലാഭം.

ഫെയ്സ്ബുക്ക്

ജനങ്ങൾക്ക് സൗജമായി ലഭിക്കുന്ന സോഷ്യൽ നെറ്റ് വർക്ക് ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കുമെന്ന് കരുതേണ്ട. സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളുടെ രാജാവായ ഫെയ്സ്ബുക്ക് ഒരു മിനിട്ട് കൊണ്ടുണ്ടാക്കുന്നത് 9.7 ലക്ഷം രൂപയാണ്. അതായത് ഒരു സെക്കൻഡിൽ ഏകദേശം 5200 രൂപ.

ട്വിറ്റർ

മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും ട്വിറ്ററും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഒരു മിനിറ്റിനുള്ളിൽ ഏകദേശം 82000 രൂയാണ് ട്വിറ്ററിന്റെ വരുമാനം.

യാഹൂ

ഒരു കാലത്ത് ഉയർന്ന് നിന്നിരുന്നെങ്കിലും പിന്നീട് അടിപതറിയ ഇന്റർനെറ്റ് ഭീമനാണ് യാഹൂ. യാഹുവിന്റെ ഒരു മിനിട്ടിലെ സമ്പാദ്യം 5.8 ലക്ഷം രൂപയാണ്.

ലിങ്ക്ഡിൻ

വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നില്ലെങ്കിലും 1.9 ലക്ഷം രൂപ വരെ ഈ ബിസിനസ് ഓറിന്റഡ് സോഷ്യൽ നെറ്റ് വർക്കിംഗ് സർവ്വീസ് സമ്പാദിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

How Much Money Do Tech Giants Like Apple, Google, Microsoft And Others Make Every Minute?

Google, Apple, Facebook and Microsoft are giant companies that post dizzying revenues every single quarter. But how much do they make in 60 seconds?
Story first published: Monday, July 24, 2017, 14:58 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns