റിലയൻസ് ജിയോ കോളേജ് വിദ്യാർത്ഥികൾക്ക് സൌജന്യ വൈഫൈ നൽകാനൊരുങ്ങുന്നു.
സൗജന്യ ഫോണും കോളും നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ മുഴുവൻ കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യമായി വൈഫൈ നൽകാനൊരുങ്ങുകയാണ് റിലയൻസ് ജിയോ. 3 കോടിയോളം വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഇനി സൗജന്യമായി ജിയോ വൈഫൈ സൗകര്യം നൽകാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച നിർദ്ദേശം റിലയൻസ് ഗ്രൂപ്പ് സർക്കാരിന് മുന്നിലെത്തിച്ചത്. നിർദ്ദേശം സർക്കാർ പരിശോധിച്ച് വരികയാണ്. എന്നാൽ അന്തിമ തീരുമാനം ഇതുവരെ പുറത്തു വന്നിട്ടില്ല. കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന് കീഴിലുള്ള 38000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാകുക. ഇതോടെ കോളേജുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ വൈഫൈ ലഭിക്കും.

കഴിഞ്ഞ ദിവസം ചേർന്ന വാർഷിക പൊതുയോഗത്തിൽ ടെലികോം ചരിത്രത്തിലെ തന്നെ ആദ്യ സൗജന്യ സ്മാർട്ട് ഫോണായ ജിയോ ഫോണിന്റെ ലോഞ്ചിംഗ് നടത്തിയിരുന്നു. ആഗസ്റ്റ് 24 മുതൽ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറിൽ ഫോണുകൾ ലഭ്യമാകും.
കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി തുടങ്ങിയത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
